Connect with us

National

പുതിയ ആയിരം രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് ആയിരം രൂപ നോട്ടുകള്‍ പുതിയ രൂപത്തില്‍ ഉടന്‍ തിരിച്ചെത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതിയ സുരക്ഷാ മാനദണ്ഡങ്ങളോടുകൂടിയ നോട്ട് വൈകാതെ പുറത്തിറക്കുമെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തിഖണ്ഡ ദാസ് പറഞ്ഞു. രാജ്യത്ത് ഉപയോഗത്തിലുള്ള മറ്റു നോട്ടുകളും പുതിയ ഘടനയില്‍ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

പുതിയ നോട്ടുകള്‍ പുറത്തിറക്കാനുള്ളി നടപടികള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളാണ് നടന്നുവരികയാണ്. റിസര്‍വ് ബേങ്കിലെ മൂന്ന് ഉദ്യോഗസ്ഥരെ മാത്രമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

റദ്ദാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ ജനം ബാങ്കുകളിലേക്ക് ഒഴുകുകയാണ്. ഈ വര്‍ഷം അവസാനം വരെ നോട്ടുകള്‍ മാറ്റി ലഭിക്കാന്‍ അവസരമുണ്ട്. കള്ളപ്പണം തടയുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളോട് കൂടിയതാണ് പുതിയ 500, 1000 രൂപ നോട്ടുകളെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരാഴ്ചക്കുള്ളില്‍ തന്നെ നോട്ടുകള്‍ മാറ്റിവാങ്ങുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Latest