Connect with us

Kerala

മലപ്പുറം ജലനിധി ഓഫീസില്‍ കോടികളുടെ ക്രമക്കേട്; പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റില്‍

Published

|

Last Updated

മലപ്പുറം: മലപ്പുറം ജലനിധി ഓഫീസില്‍ നിന്ന് രണ്ട് കോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കേസില്‍ രണ്ടാം പ്രതി പിടിയില്‍. ഒന്നാം പ്രതി കാസര്‍കോട് നിലേശ്വരം സ്വദേശി പ്രവീണ്‍ കുമാറിന്റെ ഭാര്യ കെ പി ദീപ (35) യെയാണ് മലപ്പുറം സി ഐ എ പ്രേംജിത് അറസ്റ്റ് ചെയ്തത്. ബേങ്ക് അക്കൗണ്ടിലൂടെയുള്ള പണം കൈമാറ്റത്തില്‍ കൃത്രിമം നടത്തിയെന്ന് കണ്ടെത്തിയതോടെ ജലനിധി റീജ്യനല്‍ ഡയറക്ടര്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. നീലേശ്വരത്ത് വെച്ചാണ് ദീപയെ കസ്റ്റഡിയിലെടുത്തത്. മലപ്പുറത്തെത്തിച്ച് ചോദ്യം ചെയ്ത പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 2011ല്‍ ജലനിധി ജില്ലാ ഓഫീസില്‍ കരാര്‍ ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ച പ്രവീണ്‍കുമാര്‍ നിരവധി തവണയായാണ് രണ്ട് കോടിയിലധികം രൂപ പെരിന്തല്‍മണ്ണയിലുള്ള സ്വന്തം സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് എറണാകുളത്ത് ഫഌറ്റുകള്‍ വാങ്ങിയതായാണ് വിവരം. നീലേശ്വരത്ത് നിന്ന് ഒരു ആഡംബര കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രവീണിനെ ഉടനെ പിടികൂടാനാകുമെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും ഈ തുക ഉപയോഗിച്ച് വാഹനങ്ങളും വീടും ഫഌറ്റുകളും വാങ്ങുന്നതിന് കൂട്ടുനിന്ന കുറ്റത്തിനാണ് ദീപയെ അറസ്റ്റ് ചെയ്തത്.

---- facebook comment plugin here -----

Latest