Connect with us

Sports

ഉമേഷ് യാദവ് ഓര്‍മിപ്പിച്ചു ഗിബ്‌സിന്റെ 'ലോകകപ്പ് കൈവിട്ട ക്യാച്ച് '

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്‌കോട്ട് ടെസ്റ്റില്‍ ഉമേഷ് യാദവ് ജോ റൂട്ടിനെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് ഹെര്‍ഷല്‍ ഗിബ്‌സ് ഇരമ്പിയെത്തി. 1996 ലോകകപ്പിലെ ആസ്‌ത്രേലിയ-ദക്ഷിണാഫ്രിക്ക ക്ലാസിക് പോരാട്ടം ഓര്‍മകളിലേക്ക് ഡൈവ് ചെയ്തു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹാന്‍സി ക്രോണിയയുടെ ക്യാപ്റ്റന്‍സിയില്‍ ആസ്‌ത്രേലിയയെ നേരിട്ട ദക്ഷിണാഫ്രിക്ക നിര്‍ണായക മത്സരം തോല്‍ക്കുന്നത് ഗിബ്‌സിന്റെ ക്യാച്ചല്ലാതായി മാറിയ ക്യാച്ചിലായിരുന്നു ! ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് വോയുടെ ക്യാച്ച് ഗിബ്‌സ് കൈയ്യിലൊതുക്കിയെങ്കിലും ആഹ്ലാദപ്രകടനത്തിനായി ആകാശത്തേക്ക് എറിയാനുള്ള ശ്രമത്തില്‍ താഴെ വീണു.
ഗിബ്‌സിന്റെ ആദ്യ പ്രതികരണത്തില്‍ തന്നെ അബദ്ധം വ്യക്തമായി. എന്നാല്‍, ക്യാപ്റ്റന്‍ ഹാന്‍സി ക്രോണിയ ഔട്ടിനായി അപ്പീല്‍ ചെയ്തു. പക്ഷേ, മൂന്നാം അമ്പയര്‍ അത് ഔട്ടല്ലെന്ന് വിധിച്ചു. ക്യാച്ച് പൂര്‍ണമാക്കിയില്ല എന്നായിരുന്നു അമ്പയര്‍മാരുടെ കണ്ടെത്തല്‍.
രാജ്‌കോട്ടില്‍ ജോ റൂട്ടിനെ റിട്ടേണ്‍ ക്യാച്ചില്‍ ഉമേഷ് യാദവ് പിടിച്ചു. ആഹ്ലാദം പ്രകടിപ്പിക്കുന്നതിനിടെ പന്ത് അസ്വാഭാവികതയോടെ നിലത്ത് വീണു. ഇതോടെ, ഉമേഷും പരിഭ്രമിച്ചു. പക്ഷേ, ഔട്ടാണെന്ന രീതിയില്‍ ഇന്ത്യന്‍ ടീം പെരുമാറി. റൂട്ട് സംശയം പ്രകടിപ്പിച്ചു. മൂന്നാം അമ്പയറുടെ തീരുമാനത്തിന് വിട്ടു. ഗിബ്‌സ് സംഭവത്തിലുണ്ടായത് പോലെ ഇവിടെ നോട്ടൗട്ട് വിധിച്ചില്ല. റൂട്ട് ഔട്ട് ! ക്യാച്ച് പൂര്‍ണമാക്കിയതിന് ശേഷമാണ് ഉമേഷ് യാദവിന്റെ കൈകള്‍ ചോര്‍ന്നതെന്ന് അമ്പയര്‍മാര്‍ വിധിയെഴുതി.
2000 ല്‍ ക്രിക്കറ്റ് നിയമത്തില്‍ വരുത്തിയ മാറ്റത്തില്‍ ഫീല്‍ഡര്‍ പന്ത് കൈകളിലൊതുക്കിയതിന് ശേഷം പിന്നീട് നിലത്ത് വീണാലും അത് ക്യാച്ചായിട്ട് തന്നെ പരിഗണിക്കും.

Latest