Connect with us

Kerala

സംസ്ഥാനത്തെ ഭൂരിഭാഗം എടിഎമ്മുകളിലും പണമില്ല

Published

|

Last Updated

തിരുവനന്തപുരം:രണ്ടുദിവസത്തെ അവധിക്ക് ശേഷം രാജ്യത്തെ എടിഎമ്മുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും ജനങ്ങള്‍ക്ക് പണം ലഭിക്കുന്നില്ല. ബാങ്കുകള്‍ നേരിട്ട് നടത്തുന്ന എടിഎമ്മുകളില്‍ മാത്രമാണ് ഇപ്പോള്‍ പണം ലഭിക്കുന്നത്. സ്വകാര്യ ഏജന്‍സികള്‍ക്ക് പണം നിറക്കാനായി കരാര്‍ നല്‍കിയിരിക്കുന്ന എടിഎമ്മുകളില്‍ ഇപ്പോഴും പണം ലഭ്യമല്ല. ഇതിനെ തുടര്‍ന്ന് ജനം വലയുകയാണ്. സംസ്ഥാനത്ത് ബാങ്കുകള്‍ നേരിട്ട് നടത്തുന്ന എടിഎമ്മുകള്‍ കുറവാണ്. ഇതും പ്രതിസന്ധിക്കിടയാക്കി.
അതേസമയം ഉച്ചയോടെ എല്ലാ എടിഎമ്മുകളിലും പണം നിറക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
അഞ്ഞൂറ്, ആയിരം നോട്ടുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് രണ്ടുദിവസമായി പ്രവര്‍ത്തനം നിലച്ചിരുന്ന എടിഎമ്മുകള്‍ ഇന്നുമുതലാണ് ഭാഗികമായി പ്രവര്‍ത്തിച്ച് തുടങ്ങിയത്. പലയിടങ്ങളിലും രാവിലെ മുതല്‍ എടിഎമ്മുകളില്‍ ആളുകള്‍ തുക പിന്‍വലിക്കാന്‍ എത്തിയെങ്കിലും പണം ലഭിക്കാതെ മടങ്ങുകയായിരുന്നു. ബാങ്കുകള്‍ പണം നിറച്ച എടിഎമ്മുകളില്‍ നിന്നും നിലവില്‍ 100, 50 രൂപ നോട്ടുകളാണ് ലഭിക്കുന്നത്. നവംബര്‍ 18 വരെ 2000 രൂപ മാത്രമാണ് ഒരു ദിവസം ഒരു എടിഎം കാര്‍ഡിലൂടെ പരമാവധി പിന്‍വലിക്കാന്‍ കഴിയുന്നത്. അതിനുശേഷം 4000 രൂപവരെ പിന്‍വലിക്കാന്‍ കഴിയും

Latest