Connect with us

National

അപരിചിതരുടെ പണം അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് സ്വയം വഞ്ചിതരാകരുതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി: അപരിചിതരുടെ പണം അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് സ്വയം വഞ്ചിതരാകരുതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ മുന്നറിയിപ്പ്്്.

അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകള്‍ തിരികെ ബാങ്കുകളില്‍ കൈമാറ്റം ചെയ്യാന്‍ ജനങ്ങള്‍ ഭയക്കേണ്ടതില്ലെന്നും രണ്ടര ലക്ഷം രൂപ വരെയുള്ള നോട്ടിടപാടുകളുടെ വിവരം നികുതി വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.

കഷ്ടപ്പെട്ട് അധ്വാനിച്ച ജനങ്ങളുടെ പണം സുരക്ഷിതമായിരിക്കും. കൃഷിയില്‍ നിന്നും നേടുന്ന വരുമാനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തില്ലെന്നും അത്തരം പണം ബാങ്കുകളില്‍ എളുപ്പം നിക്ഷേപിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ ചെറുകിട വ്യാപാരികള്‍,വീട്ടമ്മമാര്‍,തൊഴിലാളികള്‍ എന്നിവര്‍ക്കും തടസ്സങ്ങളേറെയില്ലാതെ പണം അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.