Connect with us

Kerala

നോട്ട് നിരോധനം; ലോട്ടറി അച്ചടി താല്‍ക്കാലികമായി നിര്‍ത്തി

Published

|

Last Updated

തിരുവനന്തപുരം: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ലോട്ടറി അച്ചടി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ മാസം 20 മുതല്‍ 26 വരെയുള്ള ലോട്ടറികളുടെ അച്ചടിയാണ് നിര്‍ത്തിയത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച മുതല്‍ 19 വരെയുള്ള ലോട്ടറികളുടെ നറുക്കെടുപ്പും നീട്ടിവച്ചിട്ടുണ്ട്. നവംബര്‍ 22 മുതല്‍ 26 വരെയുള്ള തീയതികളിലായിരിക്കും നറുക്കെടുപ്പ് നടക്കുക.

Latest