Connect with us

Kerala

നഷ്ടക്കണക്കുമായി കെ എസ് ആര്‍ ടി സി

Published

|

Last Updated

പാലക്കാട്: നോട്ട് നിരോധം നിലവില്‍ വന്നതിന് ശേഷം കെ എസ് ആര്‍ ടി സിക്ക് മൂന്ന് കോടി രൂപയോളം നഷ്ടമുണ്ടായി. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ശരാശരി 65 ലക്ഷം വീതം വരുമാനത്തില്‍ കുറവുണ്ടായി. വെള്ളിയാഴ്ച മാത്രം ഒന്നേകാല്‍ കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും കെ എസ് ആര്‍ ടി സി അറിയിച്ചു. ശരാശരി 5.20 കോടിയാണ് കെ എസ് ആര്‍ ടി സിയുടെ പ്രതിദിന വരുമാനം.
നോട്ട് നിരോധം നിലവില്‍ വന്ന 9, 10 തീയതികളില്‍ ശരാശരി 65 ലക്ഷത്തിന്റെ കുറവാണ് വരുമാനത്തില്‍ ഉണ്ടായത്. വെള്ളിയാഴ്ച ഇത് ഒന്നേകാല്‍ കോടിയായി. അസാധുവാക്കിയ 500, 1000 നോട്ടുകള്‍ സ്വീകരിക്കരുതെന്ന് പത്താം തീയതി ഉത്തരവിറക്കിയത് കെ എസ് ആര്‍ ടി സിക്ക് വിനയായി. വെള്ളിയാഴ്ച 10 മണിയോടെ ഉത്തരവ് പിന്‍വലിച്ചെങ്കിലും ഫലമുണ്ടായില്ല.

Latest