Connect with us

Palakkad

വരള്‍ച്ച; പത്ത് ലക്ഷം വരെയുള്ള പദ്ധതികള്‍ക്ക് കലക്ടര്‍ക്ക് അനുമതി നല്‍കണമെന്ന്‌

Published

|

Last Updated

മന്ത്രി എ കെ ബാലന്റെ നേതൃത്വത്തില്‍ നടന്ന വരള്‍ച്ച അവലോകന യോഗം

മന്ത്രി എ കെ ബാലന്റെ നേതൃത്വത്തില്‍ നടന്ന വരള്‍ച്ച അവലോകന യോഗം

പാലക്കാട്: പത്ത് ലക്ഷം വരെയുളള പദ്ധതികള്‍ക്ക് ജില്ലാ കലക്ടര്‍ക്ക് അനുമതി നല്‍കാനുളള അനുവാദത്തിന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ കലക്‌ടേറ്റില്‍ ചേര്‍ന്ന് വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചേര്‍ന്ന യോഗം തീരുമാനിച്ചു.
കനാലുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കണമെന്നും തകര്‍ന്ന ബണ്ടുകളും കുഴല്‍ കിണറിലെ ഹാന്‍ഡ് പമ്പുകളും ഷട്ടറുകളും നന്നാക്കണമെന്നും വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടു. പുഴകളിലെ ഗ്യാലറി, കനാലിലെ ഷട്ടറുകള്‍ എന്നിവ അറ്റകുറ്റപണി നടത്തണം, കിണറുകള്‍ റീചാര്‍ജ് ചെയ്ത് ചളി നീക്കണം, കുഴല്‍ കിണറുകളിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു. രണ്ടാംവിളക്ക് ആവശ്യമായ വിത്തുകള്‍ സംബന്ധിച്ച കണക്കെടുപ്പ് അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍മാര്‍ ഉടന്‍ നടത്താനും കര്‍ഷകര്‍ക്ക് കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യം ലഭ്യമാക്കുന്നതിനായി കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ അയക്കാനും രണ്ട് ലക്ഷത്തിന് താഴെ എസ്റ്റ്ിമേറ്റ് തുകയുളള പദ്ധതികളു ടെ പ്രൊജക്ട് റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ജില്ലാ കലക്ടര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വകുപ്പുകളും നല്‍കാനും.
19-ന് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും വിളിക്കാനും യോഗത്തില്‍ തീരുമാനമായിയ കുടിവെളള പദ്ധതികള്‍ക്കായി റോഡ് വെട്ടുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്ന് അനുമതി നല്‍കും. വരള്‍ച്ച നേരിടുന്നതിനുളള മുന്നൊരുക്കത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും മഴക്കുഴികള്‍ നിര്‍മിച്ച് മഴവെള്ളം സംഭരിക്കുന്നതിനുളള സംവിധാനം ഒരുക്കണമെന്ന് യോഗത്തില്‍ പട്ടികജാതി-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരികമന്ത്രി എ കെ ബാലന്‍ അഭ്യര്‍ഥിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ വാര്‍ഡുകളിലും മഴക്കുഴികള്‍ നിര്‍മിക്കുന്നതിനുളള നടപടി ഉടന്‍ സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.അട്ടപ്പാടിയിലും വരള്‍ച്ച രൂക്ഷമായ ചിറ്റൂര്‍ മേഖലയിലും ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും കിണറുകളിലേയും ഡാമുകളിലേയും ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും നിര്‍ദേശിച്ചു. കുടിവെളളമായി മലിനജലം വിതരണം ചെയ്യുന്നില്ലെന്നും സ്‌ക്കൂളുകളില്‍ കുടിവെളളം ലഭ്യമാണെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഡിസംബര്‍ 31-നകം മഴവെള്ള സംഭരണി നിര്‍മിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ കെ കൃഷ്ണന്‍കുട്ടി എം എല്‍ എ, ജില്ല കലക്ടര്‍ പി മേരിക്കുട്ടി, സബ്കലക്ടര്‍ പി ബി നൂഹ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സംസാരിച്ചു.

Latest