Connect with us

National

ആര്‍എസ്എസിനെതിരായ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

Published

|

Last Updated

മുംബൈ: ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന പ്രസ്താവനയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭീവണ്ഡി മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. രാഹുല്‍ ഗാന്ധി നേരിട്ട് കോടതിയില്‍ ഹാജരായി. കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കും.

തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി രാഹുല്‍ കോടതിയില്‍ വ്യക്തമാക്കി. ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന് നാഥൂറാം ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ തന്നെ പറഞ്ഞിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് രാഹുലിന്റെ പ്രസ്താവനയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ കബില്‍ സിബല്‍ കോടതിയെ അറിയിച്ചു.

Latest