Connect with us

National

നോട്ട് നിരോധനം: പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും സ്തംഭിച്ചു. വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇരുസഭകളും സ്തംഭിപ്പിച്ചത്. ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ സഭാ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു.

നോട്ട് നിരോധനം പുനഃപരിശോധിക്കണമെന്നും പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, ഉറിയിലെ സൈനികര്‍ക്ക് നേരെ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് മാപ്പു പറയണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.

Latest