Connect with us

National

പുതിയ 500 രൂപാ നോട്ടുകളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് റിസര്‍വ് ബേങ്ക്‌

Published

|

Last Updated

ന്യൂഡല്‍ഹി: പുതിയ 500 രൂപാ നോട്ടുകളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് റിസര്‍വ് ബേങ്ക്. മദ്രാസ് ഹൈക്കോടതിയിലാണ് റിസര്‍വ് ബേങ്ക് ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്.

വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയാത്തതിനു പിന്നില്‍ സുരക്ഷാ കാരണങ്ങളാണെന്നും റിസര്‍വ് ബേങ്ക് കോടതിയെ അറിയിച്ചു.
500 രൂപയുടെ പുതിയ നോട്ടുകള്‍ ബേങ്കിലെത്തിയാല്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അറുതിവരാനുള്ള സാധ്യത സംബന്ധിച്ച് ആര്‍ ബി ഐയോട് ആരാഞ്ഞതിന് ശേഷമായിരുന്നു കോടതിയില്‍ വാദങ്ങള്‍ ആരംഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അധികൃതര്‍ പിടിച്ചെടുത്ത 500 കോടി രൂപയുടെ അനധികൃത പണം കൊണ്ടുപോകാന്‍ പ്രയാസം നേരിടുന്നതായും ആര്‍ ബി ഐ കോടതിയെ അറിയിച്ചു.

നിരോധിച്ച നോട്ടുകള്‍ ക്രയവിക്രയം ചെയ്യുന്നതില്‍നിന്ന് സഹകരണ ബേങ്കുകളെ തടഞ്ഞിട്ടുണ്ടെന്നും ആര്‍ ബി ഐ കോടതിയെ അറിയിച്ചു. നവംബര്‍ 28ന് കോടതി കേസ് വീണ്ടും പരിഗണിക്കും.