Connect with us

Eranakulam

സുരേഷ്ഗോപിയുടെ ആഡംബര കാര്‍; ബി ജെ പിക്ക് തിരിച്ചടിയായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

Published

|

Last Updated

കൊച്ചി: കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടുകള്‍ അസാധുവാക്കിയതോടെ ജനം ബേങ്കുകള്‍ക്ക് മുന്നില്‍ വരി നില്‍ക്കുമ്പോള്‍ ബി ജെ പി. എം പിയും സിനിമാ നടനുമായ സുരേഷ് ഗോപി നികുതി വെട്ടിച്ചെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവം. സുരേഷ് ഗോപിയുടെ ആഢംബര വാഹനം ഓഡി ക്യൂ 7 പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. കേന്ദ്രഭരണ പ്രദേശങ്ങളില്‍ പോയി വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിക്കുക എന്ന തന്ത്രം സുരേഷ് ഗോപിയും പയറ്റി എന്നാണ് നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നത്.
പോണ്ടിച്ചേരിയില്‍ ഇരുപത് ലക്ഷം രൂപക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപ ഫ്ളാറ്റ് ടാക്സാണ്. അതിന് താഴെയുള്ളവക്ക് വെറും പതിനയ്യായിരം രൂപയും. ഏറ്റവും റോഡ് ടാക്സ് കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വലിയ കാറുകള്‍ക്ക് എട്ട് ശതമാനം, 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യു 7 കാറിന് കേരളത്തില്‍ പോണ്ടിച്ചേരിയില്‍ നിന്ന് വാങ്ങിയാല്‍ ഏതാണ്ടൊരു അഞ്ചര ലക്ഷം രൂപ നികുതി മുക്കാം. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തത്കാലത്തേക്ക് ഒരു അഡ്രസ്സ് വേണം. അത് പൊതുവെ ഡീലര്‍മാര്‍ തന്നെ ശരിയാക്കും. ഓഡി ക്യു 7 ന് രജിസ്‌ട്രേഷന് വേണ്ടത് പ്രദേശത്തെ താമസക്കാരനാണെന്നതിന്റെ തെളിവ് മാത്രവും.

Latest