Connect with us

Eranakulam

ആവശ്യത്തിന് ജഡ്ജിമാരില്ല; തീര്‍പ്പാക്കാത്ത കേസുകളുടെ എണ്ണം കൂടുന്നു

Published

|

Last Updated

കൊച്ചി: ആവശ്യത്തിന് ജഡ്ജിമാരില്ലാത്തതിനാല്‍ സംസ്ഥാനത്തെ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ പെരുകുന്നു. കഴിഞ്ഞ മെയ് വരെയുളള കണക്കുകള്‍ പ്രകാരം ഹൈക്കോടതിയില്‍ 1,60, 886 കേസുകളാണ് തീര്‍പ്പാക്കാനുളളത്. കീഴ്‌ക്കോടതികളില്‍ 14,45,481 കേസുകളും കെട്ടിക്കിടക്കുന്നുണ്ട്. സംസ്ഥാനത്തെ 413 കീഴ്‌കോടതികളിലായി 25 വര്‍ഷം പഴക്കമുളള രണ്ട് ലക്ഷത്തോളം കേസുകളും 50 വര്‍ഷം പഴക്കമുളള അമ്പതിനായിരത്തോളം കേസുകളുമാണ് കെട്ടിക്കിടക്കുന്നത്. 1,24,516 സിവില്‍ കേസുകളും 3630 ക്രിമിനല്‍ കേസുകളും ഉള്‍പ്പെടെ 1,60, 886 കേസുകളാണ് ഹൈക്കോടതിയില്‍ മാത്രം തീര്‍പ്പാക്കാനുള്ളത്. അറുപത്തിയേഴായിരത്തി മുന്നൂറ്റിമുപ്പത്തിയൊന്ന് കേസുകള്‍ ജില്ലാ കോടതികളിലുണ്ട്. സബ്‌കോടതികളിലിത് എഴുപത്തി നാലായിരത്തി എഴുന്നൂറ്റിയേഴാണ്. മുന്‍സിഫ് കോടതികളില്‍ ഒരുലക്ഷത്തി എണ്‍പത്തിയാറായിരത്തി നാന്നൂറ്റി തൊണ്ണൂറ്റിയാറ് കേസുകളും മജിസ്‌ട്രേറ്റ് കോടതികളില്‍ ഒമ്പത് ലക്ഷത്തി അമ്പത്തി ഒന്നായിരത്തി മൂന്നൂറ്റി ഒമ്പത് കേസുകളുമുണ്ട്. അമ്പത്തിയാറായിരത്തി ഇരുന്നൂറ്റി എണ്‍പത്തിനാല് കേസുകള്‍ കുടുംബകോടതികളിലും തീര്‍പ്പാക്കാനുണ്ട്.
മൂന്ന് കോടി കേസുകളാണ് രാജ്യത്താകെ കോടതികളില്‍ കെട്ടിക്കിടക്കുന്നത്. സുപ്രീംകോടതിയില്‍ എഴുപത്തിഅയ്യായിരത്തോളം കേസുകളും രാജ്യത്തെ ഹൈക്കോടതികളില്‍ 45 ലക്ഷത്തിലധികം കേസുകളും തീര്‍പ്പാക്കാനുണ്ട്.

 

---- facebook comment plugin here -----

Latest