Connect with us

First Gear

കാര്‍ ഉത്പാദനം 70 ലക്ഷം തികച്ച് ഹ്യുണ്ടായി

Published

|

Last Updated

ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി ഇന്ത്യയില്‍ നിര്‍മിച്ച കാറുകളുടെ എണ്ണം 70 ലക്ഷം തികഞ്ഞു. ചെന്നൈയ്ക്ക് സമീപം ശ്രീപെരുംപതൂര്‍ പ്ലാന്റില്‍ നിന്നും ഉത്പാദനം എഴുപത് ലക്ഷം തികച്ച് പുറത്തിറങ്ങിയത് ക്രെറ്റ ഓട്ടോമാറ്റിക്കാണ്.

santro-31998 ല്‍ സാന്‍ട്രോ ഹാച്ച്ബാക്കിനെ പുറത്തിറക്കിക്കൊണ്ടായിരുന്നു ഇന്ത്യയില്‍ ഹ്യുണ്ടായിയുടെ തുടക്കം. 2006 ല്‍ ഉത്പാദനം 10 ലക്ഷം തികച്ചു. പിന്നീടുളള വെറും എട്ട് വര്‍ഷം കൊണ്ടാണ് 60 ലക്ഷം കാറുകള്‍ കൂടി കമ്പനി ഉത്പാദിപ്പിച്ചത്.

ഇന്ത്യയിലെ രണ്ടാമത് വലിയ കാര്‍ നിര്‍മാതാക്കളാണ് ഹ്യുണ്ടായി. 2021 ല്‍ ഉല്‍പാദനം ഒരു കോടി തികയ്ക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

2004 മുതല്‍ തുടര്‍ച്ചയായി 12വര്‍ഷം രാജ്യത്ത് ഏറ്റവുമധികം കാര്‍ കയറ്റുമതി ചെയ്യുന്ന കമ്പനി എന്ന ഖ്യാദിയും ഹ്യൂണ്ടായിക്കുണ്ട്.

---- facebook comment plugin here -----

Latest