Connect with us

National

ഇന്ത്യന്‍ ജവാനെ പാക് സൈന്യം തലയറുത്ത് കൊന്നു; മറ്റ് രണ്ട് സൈനികരെ വധിച്ചു

Published

|

Last Updated

ജമ്മു: കാശ്മീരില്‍ ഇന്ത്യന്‍ സൈനികനെ പാക് സൈനികര്‍ തലയറുത്ത് കൊലപ്പെടുത്തി. മറ്റ് രണ്ട് സൈനികരെ വധിക്കുകയും ചെയ്തു. മാച്ചിലില്‍ നിയന്ത്രണരേഖ കടന്ന് വന്ന പാക് സൈനികരാണ് ക്രൂരകൃത്യം ചെയ്തത്. മൂന്നാഴ്ചകള്‍ക്ക് മുമ്പ് മറ്റൊരു സൈനികനെയും പാക് സൈന്യം തലയറുത്ത് കൊലപ്പെടുത്തിയിരുന്നു. സംഭവത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

പാക്കിസ്ഥാന്‍ അതിര്‍ത്തി രക്ഷാ സേനയില്‍ പെട്ടവരാണ് ആക്രമണം നടത്തിയത്. കൃത്യം നിര്‍വഹിച്ച ശേഷം ഇവര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.