Connect with us

National

കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തം: അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

കാണ്‍പൂര്‍: ഇന്‍ഡോര്‍-പറ്റ്‌ന എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടവുമായി ബന്ധപ്പെട്ട് അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു. അതേസമയം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 150ലെത്തി. അപകട അന്വഷണത്തിന്റെ ഭാഗമായി രണ്ട് എന്‍ജിന്‍ ഡ്രൈവര്‍മാരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു.

സീനിയര്‍ ഡിവിഷനല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ നവീദ് താലിബ്, ഡിവിഷനല്‍ എന്‍ജിനീയര്‍ എം കെ മിശ്ര, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അംബികാ ഓജ, സെക്ഷന്‍ എന്‍ജിനീയര്‍ ഈശ്വര്‍ ദാസ്, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ സുഷീല്‍ കുമാര്‍ ഗുപ്ത എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം ജാന്‍സി ഡിവിഷന്‍ മാനേജര്‍ എസ് കെ അഗര്‍വാളിനെ സ്ഥലം മാറ്റി. അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷനുണ്ടാകുമെന്നാണ് സൂചന.

അപകടം നടക്കുമ്പോള്‍ എന്‍ജിന്‍ ഡ്രൈവര്‍മാരുടെ അവസ്ഥ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് രണ്ട് പേരുടെയും രക്തസാമ്പിളുകള്‍ പരിശോധനക്ക് അയക്കുന്നതെന്ന് റെയില്‍വേ സുര ക്ഷാ വിഭാഗം മേധാവി പി കെ ആചാര്യ പറഞ്ഞു.

Latest