Connect with us

International

കശ്മീര്‍ വിഷയം അന്താരാഷ്ട്രതലത്തിലെത്തിക്കാന്‍ പാക്കിസ്ഥാന്‍ നീക്കം

Published

|

Last Updated

സര്‍താജ് അസീസ

ഇസ്‌ലാമാബാദ്: കശ്മീര്‍ വിഷയം അന്താരാഷ്ട്രതലത്തില്‍ എത്തിക്കുന്നതിന് പാക്കിസ്ഥാന്‍ ഉന്നതതല കമ്മറ്റിക്ക് രൂപം നല്‍കിയതായി മാധ്യമ റിപ്പോര്‍ട്ട്. വിദേശകാര്യ ഉപദേശകന്‍ സര്‍താജ് അസീസാണ് കഴിഞ്ഞ ദിവസം ഇക്കാര്യം സെനറ്റില്‍ പ്രഖ്യാപിച്ചതെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീവ്രവാദ നയങ്ങളെ എതിര്‍ക്കുന്ന ഇന്ത്യക്കാരെക്കൂടി മുന്നില്‍ കണ്ടാണ് കമ്മിറ്റി പ്രവര്‍ത്തിക്കുക. പ്രതിരോധം, ആഭ്യന്തരം, ഇന്‍ഫര്‍മേഷന്‍, മിലിറ്ററി ഓപറേഷന്‍ ഡയറക്ടറേറ്റ്, ഐ എസ് ഐ, ഐ ബി എന്നീ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയതായിരിക്കും സമിതി.
കമ്മിറ്റിയുടെ തലവന്‍ വിദേശകാര്യ സെക്രട്ടറി അസീസ് ചൗധരി ആണ്. ആവശ്യമെങ്കില്‍ കൂടുതല്‍ അംഗങ്ങളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. യഥാര്‍ഥ വസ്തുതകള്‍ തയ്യാറാക്കാനും ഇന്ത്യയുടെ സംഘടിത പ്രചാരണം പ്രതിരോധിക്കുന്നതിനും കശ്മീരിന്റെ സ്വാതന്ത്ര്യം തുടര്‍ച്ചയായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാനുമായി മറ്റൊരു കമ്മിറ്റിയും രൂപവത്കരിക്കും. ഇന്‍ഫര്‍മേഷന്‍ സെക്രട്ടറിയായിരിക്കും ഇതിന്റെ ചെയര്‍മാന്‍.
പ്രധാനപ്പെട്ട മറ്റ് മന്ത്രാലയങ്ങളിലെ പ്രതിനിധികളും അടങ്ങിയതായിരിക്കും സമിതി. സാമൂഹിക മാധ്യമങ്ങളിലൂടെ കശ്മീര്‍ വിഷയം കത്തിച്ചുനിര്‍ത്താന്‍ വിവര സാങ്കേതിക മന്ത്രാലയത്തോട് സമഗ്രമായ തന്ത്രം തയ്യാറാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ നടത്തുന്ന ഇടപെടല്‍ ഉയര്‍ത്തിക്കൊണ്ടുവരാനും കശ്മീരില്‍ നടത്തുന്ന അട്ടിമറി ശ്രമങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും മനുഷ്യാവകാശ ധ്വംസനങ്ങളും ആഗോളതലത്തിലെത്തിക്കുന്നതിനും നടപടികള്‍ എടുക്കുമെന്നും അസീസ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

---- facebook comment plugin here -----

Latest