Connect with us

Kerala

ഗള്‍ഫ് പണത്തില്‍ പ്രതിസന്ധി: ഐസക്ക്

Published

|

Last Updated

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ മൂലം ഏറ്റവുമധികം പ്രതിസന്ധിയുണ്ടായിരിക്കുന്നത് ഗള്‍ഫ് പണത്തിന്റെ കാര്യത്തിലാണെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. കശുവണ്ടി, കയര്‍, പ്ലാന്റേഷന്‍ രംഗങ്ങളും വ്യാപാരമേഖലയും ഒക്കെ തകര്‍ച്ചയിലാണ്. അതേപ്പറ്റിയെല്ലാം എല്ലാവരും ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ അതിലൊക്കെ വലിയ പ്രതിസന്ധിയാണ് ഗള്‍ഫ് പണത്തിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. സമ്പദ്ഘടനയുടെ ജീവനാഡിയായ അതിന്റെ വരവു നിലച്ചിരിക്കുകയാണ്. മൊത്തം ഉത്പാദനത്തിന്റെ 35 ശതമാനമാണു ഗള്‍ഫ് പണം. പ്രവാസികള്‍ എന്തുറപ്പില്‍ പണം അയയ്ക്കും. അനിശ്ചിതത്വം കാരണം പണം വിദേശത്ത് സൂക്ഷിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ വ്യാപാരം, നിര്‍മാണം തുടങ്ങിയ സര്‍വ മേഖലയിലും വിപരീതഫലം ഉണ്ടാകും.
സാമ്പത്തികവര്‍ഷത്തെ ഈ പാദത്തിലെങ്കിലും സാമ്പത്തികവളര്‍ച്ച ഏഴ് ഏഴര ശതമാനത്തില്‍നിന്ന് നാല് ശതമാനത്തിലേക്കു താഴും. വാര്‍ഷികശരാശരിയിലും ഇതിനനുസരിച്ച കുറവുണ്ടാകും. ഇതു മാന്ദ്യം രൂക്ഷമാക്കും. അദ്ദേഹം പറഞ്ഞു.

Latest