Connect with us

National

പുതിയ ഇന്ത്യന്‍ കറന്‍സികളുടെ വിനിമയം നേപ്പാള്‍ വിലക്കി

Published

|

Last Updated

കാഠ്മണ്ഡു: റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ പുതുതായി പുറത്തിറക്കിയ 2000, 500 രൂപാ നോട്ടുകള്‍ നേപ്പാളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നേപ്പാള്‍ രാഷ്ട്ര ബേങ്ക് ഉത്തരവ്. കാലങ്ങളായി ഇന്ത്യന്‍ രൂപക്ക് നേപ്പാളില്‍ വിനിമയ മൂല്യമുണ്ട്. തദ്ദേശ നോട്ടിനോടൊപ്പം തന്നെ ഇന്ത്യന്‍ നോട്ടുകളും ഉപയോഗിച്ചു വരുന്നു.

എന്നാല്‍ പുതിയ 2,000, 500 രൂപാ നോട്ടുകള്‍ ഉപയോഗിക്കുന്നത് അനധികൃതവും നിയമവിരുദ്ധവുമെന്നാണ് കേന്ദ്ര ബേങ്കായ ദി നേപ്പാള്‍ രാഷ്ട്ര ബേങ്ക് വ്യക്തമാക്കിയിരിക്കുന്നത്.

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരം ഇന്ത്യ വിജ്ഞാപനം ഇറക്കാത്തിടത്തോളം കാലം പുതിയ നോട്ടുകളുടെ ഉപയോഗം നേപ്പാളില്‍ നിയമവിരുദ്ധമായിരിക്കുമെന്ന് എന്‍ ആര്‍ ബി വക്താവ് നാരായണ്‍ പൗദല്‍ പറഞ്ഞു.

Latest