National
ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും സുപ്രീം കോടതി പടക്ക വില്‍പ്പന നിരോധിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും സുപ്രീം കോടതി പടക്ക വില്‍പ്പന നിരോധിച്ചു. പടക്ക വില്‍പ്പനക്ക് പുതിയ ലൈസന്‍സുകള്‍ അനുവദിക്കരുതെന്നും നിലവിലുള്ളവ റദ്ദാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ലൈസന്‍സുള്ളവര്‍ക്ക് പടക്കം വില്‍ക്കാന്‍ ഇതുവരെ അനുമതിയുണ്ടായിരുന്നു. ഇനി ലൈസന്‍സുള്ളവര്‍ക്കും ഡല്‍ഹിയിലോ സമീപപ്രദേശങ്ങളിലോ പടക്കം വില്‍ക്കാനാകില്ല.
ദീപാവലിയോടനുബന്ധിച്ച് ഡല്‍ഹിയിലുണ്ടായ രൂക്ഷമായ വായു മലിനീകരണം തടയുന്നതിന് ഇത്തരത്തില്‍ ഫലപ്രദമായ നടപടികള്‍ വേണമെന്ന് മുമ്പ് കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
---- facebook comment plugin here -----