Connect with us

International

ഹംഗറിയില്‍ പള്ളിക്കും വാങ്ക് വിളിക്കും നിരോധം

Published

|

Last Updated

ബടാപസ്റ്റ്: ഹംഗറിയില്‍ പള്ളിക്കും വാങ്കിനും നിരോധം. പള്ളി നിര്‍മാണവും മുഅദ്ദിന്‍ ജോലിയും നിരോധിച്ച് കൊണ്ട് പുതിയ നിയമത്തിന് കൗണ്‍സില്‍ അംഗീകാരം നല്‍കി. വേട്ടെടുപ്പിലൂടെയാണ് കൗണ്‍സില്‍ അംഗങ്ങള്‍ നിയമം പാസാക്കിയത്. നിഖാബി(മുഖമറ)നും ശിരോവസ്ത്രത്തിനും പര്‍ദക്കും നിരോധമേര്‍പ്പെടുത്തിക്കൊണ്ടാണ് കടുത്ത വര്‍ഗീയ നിയമം ഹംഗറിയന്‍ ഗ്രാമം നിയമം പാസാക്കിയത്. നാടിന്റെ സാമൂഹികതയും പാരമ്പര്യവും നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് നിരോധമെന്നാണ് അധികൃതരുടെ ന്യായം.

സെര്‍ബിയയുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ ഗ്രാമത്തിലാണ് ഇസ്‌ലാം മത വിശ്വാസത്തിന്റെ ഭാഗമായ വസ്ത്രവിധാനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയരിക്കുന്നത്. പടിഞ്ഞാറന്‍ യൂറോപ്പിനെ ലക്ഷ്യമാക്കുന്ന അഭയാര്‍ഥികള്‍ക്ക് യാത്രചെയ്യുന്ന പ്രദേശവുമാണീ ഗ്രാമം.

കടുത്ത വംശീയത പ്രകടമാക്കിക്കൊണ്ടുള്ള പുതിയ നിയമത്തിനെതിരെ രാജ്യത്തിനകത്ത് നിന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തുടര്‍ ദിവസങ്ങളില്‍ പ്രാദേശിക സര്‍ക്കാറിന് സമ്മര്‍ദം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.