Connect with us

National

നോട്ട് നിരോധനത്തിന് മുമ്പ് ബി ജെ പി കോടികളുടെ ഭൂമി ഇടപാടുകള്‍ നടത്തിയെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ബി ജെ പിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് ബീഹാറില്‍ ബി ജെ പി കോടികളുടെ ഭൂമി ഇടപാട് നടത്തിയതായി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജോവല വ്യക്തമാക്കി. സുവര്‍ജോല അദ്ദേഹത്തിന്റെ ട്വിറ്റര്‍ വഴിയാണ് ബി ജെ പി നടത്തിയ ഭൂമി ഇടപാട് പുറത്തുവിട്ടിരിക്കുന്നത്. ഭൂമി ഇടപാട് നടത്തിയതിന്റെ രേഖകകളും ട്വീറ്റിലുണ്ട്.

ഇവയില്‍ ചില ഇടപാടുകള്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് വേണ്ടിയാണ്. പ്രധാനമന മന്ത്രിയുടെ പ്രഖ്യാപനത്തിന്റെ തൊട്ട് മുമ്പ് എട്ടോളം ഇടപാടുകള്‍ നടത്തിയതായും അദ്ദേഹം ആരോപിച്ചു.

മധുബാനി, കാടിഹാര്‍, മധേപുര, ലഖിസാരെരെ, കിഷന്‍ഗഞ്ച് അള്‍വാള്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. എട്ട് ലക്ഷം മുതല്‍ ഒന്നരകോടി വരെയുള്ള ഇടപാടുകളാണ് ഈ സമയത്ത് നടത്തിയിരിക്കുന്നത്. ഇത് കള്ളപ്പണം വെളുപ്പിക്കുന്നതിനാണെന്നും രണ്‍ദീപ് സിംഗ് ആരോപിക്കുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് ബിഹാറിലെ ഭരണകക്ഷിയായ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്കെതിരേയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ജെ ഡിയുവിനും പങ്കുണ്ടെന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബി ജെ പിക്കെതിരെ ഇത്തായിച്ചിരുന്നു.അതേ സമയം, കോണ്‍ഗ്രസിന്റെ ആരോപണത്തിന് പിന്നാലെ വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ജനതാദള്‍ യുനൈറ്റഡ് ആവശ്യപ്പെട്ടു. ബി ജെ പി നേതാക്കളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ ഇടപാടുകള്‍ നടന്നതെന്ന് ഭൂ രേഖകളില്‍ നിന്ന് വ്യക്തമാണ്. ഒരേ ദിവസം തന്നെ വിവിധ ജില്ലകളില്‍ വന്‍ ഭൂമി ഇടപാടുകളാണ് നടന്നിട്ടുള്ളത്. ഒരാഴ്ച്ചക്കിടെയാണ് ഇവയെല്ലാം നടന്നിട്ടുള്ളത്.
നോട്ടു നിരോധനം അറിയാമായിരുന്ന മുതിര്‍ന്ന ബി ജെ പി നേതാക്കളുടെ ഒത്താശയോടെയാണ് ഇവ നടന്നിട്ടുള്ളതെന്നും ജെ ഡി യു മുഖ്യ വക്താവ് സഞ്ജയ് സിംഗ് ആരോപിച്ചു.

---- facebook comment plugin here -----

Latest