Connect with us

Kerala

സ്‌ക്കൂള്‍ ശാസ്ത്രമേള: കണ്ണൂര്‍ മുന്നേറുന്നു

Published

|

Last Updated

ഷൊര്‍ണ്ണൂര്‍: നിളാ തീരത്ത് സംസ്ഥാന ശാസ്ത്രമാമാങ്കം ഇന്ന് പടിയിറങ്ങുമ്പോള്‍ 180 പോയിന്റ് നേടി കണ്ണൂര്‍ ജില്ലാ കിരീടത്തിലേക്ക് അടുക്കുന്നു. 162 പോയിന്റ് നേടി തൃശൂരാണ് തൊട്ടുപിന്നില്‍. 157 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്ത്. മറ്റുജില്ലകളിലെ പോയിന്റ് നില പാലക്കാട് 154, കോഴിക്കോട്” 151, കൊല്ലം 150, തിരുവനന്തപുരം 149, ആലപ്പുഴ 143, കാസര്‍കോട്: 139, ഏറണാകുളം 137, പത്തനംതിട്ട 137, വയനാട് 133, ഇടുക്കി 127, കോട്ടയം 124.
ഗണിതശാസ്ത്രമേളയില്‍ 316 പോയിന്റ് നേടി കണ്ണൂരാണ് മുന്‍ പന്തിയില്‍. 302 പോയിന്റ് നേടി തൃശുരൂം 301 പോയിന്റ് നേടി കോഴിക്കോട് രണ്ടും മൂന്നുംസ്ഥാനത്ത് നില്‍ക്കുകയാണ്. മറ്റുജില്ലകളിലെ പോയിന്റ് നില: മലപ്പുറം 294, വയനാട് 283, പാലക്കാട് 283, ഏറണാകുളം 277,കൊല്ലം 271, തിരുവനന്തപുരം 267,കാസര്‍ഗോഡ് 266, ആലപ്പുഴ: 252, കോട്ടയം 240,പത്തനംതിട്ട: 233, ഇടുക്കി 227. സാമൂഹ്യശാസ്ത്രമേളയില്‍ 181 പോയിന്റ് നേടി തൃശൂര്‍ ഒന്നും 174 പോയിന്റ് നേടി കണ്ണൂരും. 166 പോയിന്റ് നേടി മലപ്പുറവും ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് തുടരുകയാണ്. മറ്റുജില്ലകളിലെ പോയിന്റ് നില: 162, കാസര്‍കോട് 162, പാലക്കാട് 146, തിരുവനന്തപുരം 145, വയനാട്, 143, ഇടുക്കി 143, എറണാകുളം 142, കോട്ടയം 140, കൊല്ലം 136, ആലപ്പുഴ 130, പത്തനംതിട്ട 128. പ്രവര്‍ത്തി പരിചയമേളയില്‍ 47543 മാര്‍ക്ക് നേടി പാലക്കാട് ഒന്നാം സ്ഥാനത്തുണ്ട്. 46449 മാര്‍ക്ക് നേടി കാസര്‍കോട് രണ്ടും 44875 മാര്‍ക്ക് നേടി മലപ്പുറം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. മറ്റുജില്ലകളിലെ മാര്‍ക്ക്: 44714 കോഴിക്കോട്, 44172 തൃശൂര്‍, 43443 കണ്ണൂര്‍, 43282 വയനാട്, 42592 എറണാകുളം, 42493 ആലപ്പുഴ, 42348 കോട്ടയം, 41809 കൊല്ലം, 40726 പത്തനംതിട്ട, 39339 തിരുവനന്തപുരം, 37443 ഇടുക്കി.
ഐ ടി മേളയില്‍ 166 പോയിന്റ് നേടി മലപ്പുറവും 106 പോയിന്റ് നേടി കോഴിക്കോടും 96 പോയിന്റ് നേടി വയനാടും ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് തുടരുകയാണ്. മറ്റുജില്ലകളിലെ പോയിന്റ് നില: ആലപ്പുഴ: 86, തൃശൂര്‍ 85, കൊല്ലം 82, തിരുവനന്തപുരം , കാസര്‍കോട്, കോട്ടയം, എറണാകുളം ജില്ലകള്‍ 81, കണ്ണൂര്‍ 71,പാലക്കാട് 64, ഇടുക്കി 58, പത്തനംതിട്ട 56. ഷൊര്‍ണൂര്‍ കെ വി ആര്‍ സ്‌ക്കൂള്‍, വാടാ നാംകുറുശ്ശി സ്‌ക്കൂള്‍, വാണിയംകുളം ടി ആര്‍ കെ എച്ച് എസ്, ഷൊര്‍ണൂര്‍ തേരേസാസ് സെക്കന്‍ഡറി സ്‌ക്കൂള്‍, എസ് എന്‍ ടസ്റ്റ് സ്‌ക്കൂള്‍ എന്നിവിടങ്ങളിലായി നടന്നു വന്ന മത്സരങ്ങളാണ് ഇന്ന് സമാപിക്കുക. ഇതിന്റെ ഭാഗമായ സമാപന സമ്മേളനവും സമ്മാനദാനവും ഇന്ന് രാവിലെ 11 ന് ഷൊര്‍ണൂര്‍ കെ വി ആര്‍ സ്‌ക്കൂളില്‍ നടക്കും. സമാപന സമ്മേളനം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. പി കെ ശശി എം എല്‍ എ അധ്യക്ഷത വഹിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ ഐ എ എസ് ശാസ്ത്ര അവലോകനവും വിജയികളെ പ്രഖ്യാപിക്കും. പി കെ ബിജു എം പി , എം എല്‍ എ മാരായ കെ കൃഷണന്‍ കുട്ടി, പി ഉണ്ണി, ഷാഫി പറമ്പില്‍, കെ വി വിജയദാസ്, കെ ബാബു, കെ പി പ്രസന്നന്‍ പങ്കെടുക്കും.

Latest