Connect with us

Kerala

വടക്കാഞ്ചേരി പീഡനം: അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് പരാതിക്കാരി

Published

|

Last Updated

തൃശൂര്‍: സിപിഎം നേതാവ് ഉള്‍പ്പെട്ട വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷിക്കുന്ന സംഘത്തില്‍ വിശ്വാസമില്ലെന്ന് കാണിച്ച് പരാതിക്കാരി കോടതിയില്‍. കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നും പരാതിക്കാരി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

കേസില്‍ ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചില്ലെന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് പരാതിക്കാരിയുടെ നടപടി. പീഡനത്തിനായി കൊണ്ടുപോയ സ്ഥലം പരാതിക്കാരിക്ക് വ്യക്തമാക്കാന്‍ സാധിച്ചില്ലെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു.