Connect with us

Socialist

മലയാളികളെ ഡിജിറ്റല്‍ ബാങ്കിംഗ് പഠിപ്പിക്കാന്‍ ഒരുങ്ങുന്ന കുമ്മനത്തിന് മറുപടിയുമായി തോമസ് ഐസക്

Published

|

Last Updated

thomas isacധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

കുമ്മനം രാജശേഖരനും സംഘവും മലയാളികളെ ഡിജിറ്റല്‍ ബാങ്കിംഗ് പഠിപ്പിക്കാന്‍ ഒരുങ്ങുന്നു . ഗൃഹപാഠം ചെയ്യാതെ നോട്ടുകള്‍ റദ്ദാക്കിയതിന്റെ ഫലമായി സാധാരണക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് ഉത്തരമില്ലാതെ ശ്രദ്ധ തിരിക്കാനുള്ള അടവാണ് മോഡിയുടെ മന്‍ കി ബാത്ത് പ്രസംഗം . പാക്കിസ്ഥാന്‍ കള്ളനോട്ടിനെ കുറിച്ചും കള്ളപ്പണത്തെ കുറിച്ചും മിണ്ടാട്ടമില്ല . വികസിത രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നോട്ടില്ലാ സമ്പദ്ഘടനയാക്കുന്നതിനുള്ള അവസരമാണത്രെ നോട്ട് നിരോധനം കൊണ്ട് വന്നിരിക്കുന്നത് . ആദ്യം സമ്പദ് ഘടന വികസിക്കട്ടെ എന്നിട്ടാക്കാം ക്യാഷ് ലെസ്

കുമ്മനം ഇടപെട്ടില്ലെങ്കിലും കേരളത്തില്‍ നോട്ട് രഹിത പണമിടപാടുകള്‍ വേഗത്തില്‍ പടരും . മെട്രോ പൊളിറ്റന്‍ നഗരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഇക്കാര്യത്തില്‍ കേരളം ഇപ്പോള്‍ തന്നെ മുന്നിലാണ് . പലതുണ്ട് കാരണങ്ങള്‍ . ജനങ്ങള്‍ സാക്ഷരരാണ് . ദരിദ്രരുടെ എണ്ണം ഏറ്റവും കുറവാണ് . ഏതാണ്ട് സമ്പൂര്‍ണ ബാങ്കിംഗ് സംസ്ഥാനമാണ് . ഏറ്റവും മികച്ച ഇന്റര്‍നെറ്റ് ശൃംഖലയുള്ള സംസ്ഥാനമാണ് . നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം കുറവാണ് . തീരെയില്ല എന്ന് തന്നെ പറയാം . ഇതില്‍ നിന്നെല്ലാം എത്രയോ അകലെയാണ് ഇതര സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളുടെ സ്ഥിതി .

134 കോടി ജനങ്ങളുളള ഇന്ത്യ രാജ്യത്ത് 34 % ജനങ്ങള്‍ക്കെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ . ഗ്രാമീണ ഇന്ത്യ ഇപ്പോഴും “വേള്‍ഡ് വൈഡ് വെബി”ന് പുറത്താണ് . 2015 ല്‍ 53% പ്രായപൂര്‍ത്തിയായ ഇന്ത്യക്കാര്‍ക്കേ ബാങ്ക് അക്കൌണ്ട് ഉണ്ടായിരുന്നുള്ളൂ . ഇതില്‍ 43% നിര്‍ജ്ജീവമായിരുന്നു .

90 % ജനങ്ങളും ചെറുകിട അസംഘടിത മേഖലയിലാണ് തൊഴിലെടുക്കുന്നത് . ദേശീയ വരുമാനത്തിന്റെ പകുതിയോളം ഇവിടെയാണ് സൃഷ്ടിക്കപ്പെടുന്നത് . അസംഘടിത മേഖലയിലെ നല്ല പങ്ക് ഇടപാടുകളും അനൌപചാരികമാണ് . നോട്ടിന്റെ ഇടനില കൂടിയേ തീരൂ .
ചെറു വികസിത രാജ്യങ്ങളും (സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങള്‍ ) സിംഗപ്പൂര്‍ പോലുള്ള നഗര രാജ്യങ്ങളും ആണ് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഏറ്റവും മുന്നില്‍ . അമേരിക്കയില്‍ പോലും 45% ഇടപാടുകളെ ഡിജിറ്റല്‍ ആയിട്ടുള്ളൂ . ഇവരാരും നോട്ട് റദ്ദ് ചെയ്തല്ല ഡിജിറ്റല്‍ ഇക്കോണമിയിലേക്ക് നീങ്ങിയിട്ടുള്ളത് . ബ്രസീല്‍ , ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോഴും 15 ശതമാനത്തില്‍ താഴെയാണ് ഡിജിറ്റല്‍ പണമിടപാടുകള്‍ . അപ്പോഴാണ് ഇപ്പോള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ രണ്ട് ശതമാനത്തില്‍ താഴെ നില്‍ക്കുന്ന ഇന്ത്യയെ ക്യാഷ് ലെസ്സ് ആക്കുന്നതിന് നോട്ട് റദ്ദാക്കല്‍ വങ്കത്തം ഒരു ഉപായമാക്കാന്‍ പദ്ധതിയിടുന്നത്

ചാര്‍ട്ട് സോഴ്‌സ് : മാസ്റ്റര്‍ കാര്‍ഡ്‌

Latest