Connect with us

National

രാംദേവിന് നേപ്പാളില്‍ അനധികൃത സമ്പാദ്യം

Published

|

Last Updated

ന്യൂഡല്‍ഹി: ആള്‍ദൈവം ബാബാ രാംദേവിന് നേപ്പാളില്‍ 150 കോടിയുടെ അനധികൃത സമ്പാദ്യം. രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതജ്ഞലി ആയുര്‍വേദ ഗ്രൂപ്പിന്റെ പേരിലാണ് നേപ്പാളില്‍ അനധികൃത നിക്ഷേപം നടത്തിയിരിക്കുന്നത്. വിദേശ നിക്ഷേപ സാങ്കേതിക വിദ്യക്രയവിക്രയ നിയമപ്രകാരം നേപ്പാളില്‍ നിക്ഷേപം നടത്തുമ്പോള്‍ നിക്ഷേപകന്‍ നേപ്പാളിലെ നിക്ഷേപ ബോര്‍ഡിന്റെയോ ഇന്‍ഡസട്രിയല്‍ പ്രമോഷന്‍ ബോര്‍ഡിന്റെയോ അനുമതി വാങ്ങിയിരിക്കണമെന്നാണ്ചട്ടം. എന്നാല്‍ ഇത്തരത്തില്‍ യാതൊരു വിധ അനുമതിയും വാങ്ങാതെയാണ് രാംദേവിന്റെ വ്യവസായ ഗ്രൂപ്പ് നേപ്പാളില്‍ നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് കാഠ്മണ്ഡുവില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നതെന്നും കാന്തിപൂര്‍ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.

രാംദേവിന്റെ ഉടമസ്ഥതയിലുള്ള കമ്പനി നേപ്പാളില്‍ രജിസ്റ്റര്‍ ചെയ്തത് തന്നെ നോണ്‍ റസ്ഡന്റ് നേപ്പാളി അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റും ബിസിനസുകാരനുമായ ഉപേന്ദ്ര മഹാതോയുടെയും ഭാര്യയുടെയും പേരിലാണ് . നേപ്പാളില്‍ തനിക്കോ പത്ജ്‌ലി ഗ്രൂപ്പിനോ നേരിട്ട് നിക്ഷേപമില്ല. നിക്ഷേപമിറക്കുകയാണെങ്കിലും സര്‍ക്കാരിന്റെ അംഗീകാരം തേടുമെന്നും ഇതുസംബന്ധമായ വാര്‍ത്ത നിഷേദിച്ചു കൊണ്ട് രാംദേവ് പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ച കാഠ്മണ്ഡുവിലെത്തിയ രാംദേവ് വാണിജ്യപ്രമുഖരുടെ യോഗത്തില്‍ സംസാരിക്കവെ തന്റെ നേതൃത്വത്തിലുള്ള പതജ്ഞലി ഗ്രൂപ്പ് നേപ്പാളില്‍ 150 കോടിയിലേറെ നിക്ഷേപം നടത്തിയെന്ന് വ്യക്തമാക്കിയിരുന്നു.

Latest