Connect with us

Organisation

ഏകസിവില്‍കോഡ് ബഹുസ്വരതയെ തകര്‍ക്കും: എസ് വൈ എസ്

Published

|

Last Updated

പോര്‍ട്ട് ബ്ലയര്‍: വിവിധ മതങ്ങളും സമുദായങ്ങളും ഒന്നിച്ച് കഴിയുന്ന ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അവരവരുടെ മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും അനുസരിച്ച് ജീവിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശം നിഷേധിച്ച് ഏകവ്യക്തി നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ഏകപക്ഷീയമായ നിലപാട് രാജ്യത്തിന്റെ ബഹുസ്വരതയെ തര്‍ക്കാന്‍ മാത്രമേ ഇടയാക്കുകയള്ളൂവെന്ന് ബിംബര്‍ലിഗഞ്ചില്‍ നടന്ന എസ് വൈ എസ് ആന്‍ഡമാന്‍ നിക്കോബാര്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം അഭിപ്രായപ്പെട്ടു.

ഇത് രാജ്യത്തെ പൗരന്മാരെ വിശ്വാസത്തിലെടുക്കാത്ത ഭരണകൂടത്തിന്റെ ഭീരുത്വ നിലപാടാണ്. ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. മുന്‍കൂട്ടിയുളള ആസൂത്രണങ്ങളോ നടപടികളോ പൂര്‍ത്തിയാക്കാതെ സ്വീകരിച്ച നോട്ട് പിന്‍വലിക്കല്‍ നടപടി മൂലം അനേകകോടി ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങളകറ്റാന്‍ അടിയന്തരവും ക്രിയാത്മകവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അന്തമാന്‍ നിക്കോബാര്‍ മുസ്‌ലിം ജമാഅത്ത് ഉപാധ്യക്ഷന്‍ ഹസൈനാര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി അലി സഖാഫി, മുസ്തഫ സഖാഫി, മുഹമ്മദ് സഖാഫി, വി ഉമര്‍ സഖാഫി, സലീം ലത്വീഫി, സമീര്‍ സഖാഫി പ്രസംഗിച്ചു. അന്തമാന്‍ മര്‍കസില്‍ നടന്ന പ്രവര്‍ത്തക ക്യാമ്പ്, മുതഅല്ലിം സംഗമം, ഫാമിലി മീറ്റ് എന്നിവക്ക് മുഹമ്മദ് പറവൂര്‍ നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest