Connect with us

International

കൊളംബിയന്‍ വിമാനാപകടം: പൈലറ്റിന്റെ ശബ്ദരേഖ പുറത്ത്‌

Published

|

Last Updated

മെഡലിന്‍: ബ്രസീല്‍ ക്ലബ് ഫുട്‌ബോള്‍ ടീം അംഗങ്ങളുമായി സഞ്ചരിച്ച ചാര്‍ട്ടേഡ് വിമാനം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നാണ് തകര്‍ന്നതെന്നു
സൂചന. വിമാനത്തില്‍നിന്നു ചോര്‍ന്ന പൈലറ്റിന്റെ ശബ്ദസന്ദേശത്തിലാണ് ഇതുസംബന്ധിച്ചു സൂചനയുള്ളത്. വിമാനത്തിന്റെ വൈദ്യുതബന്ധങ്ങളും തകര്‍ന്നതായി സന്ദേശത്തില്‍ പറയുന്നുണ്ട്. ഉടന്‍തന്നെ ലാന്‍ഡിംഗിനു തയാറാകാന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് പൈലറ്റിന് നിര്‍ദേശം നല്‍കുന്നതും ശബ്ദസന്ദേശത്തിലുണ്ട്. ചോര്‍്ന്ന കിട്ടിയ ശബ്ദരേഖ കൊളംബിയന്‍ മാധ്യമങ്ങളാണ് പുറത്തുവിട്ടത്.

ബ്രസീല്‍ ക്ലബ് ഫുട്‌ബോള്‍ ടീം സഞ്ചരിച്ചിരുന്ന വിമാനം കൊളംബിയന്‍ മലനിരകളില്‍ തകര്‍ന്നുവീണ് 71 പേരാണ് കൊല്ലപ്പെട്ടത്. ്. അടിയന്തര ലാന്‍ഡിംഗിനു ശ്രമിക്കുന്നതിനിടെ മെഡെലിന്‍ നഗരത്തിനു സമീപമാണു വിമാനം തകര്‍ന്നുവീണത്. ലാമിയ എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബ്രസീല്‍ ഒന്നാം ഡിവിഷന്‍ ക്ലബ്ബായ ചാപെകോയന്‍സ് താരങ്ങള്‍, പരിശീലകര്‍, ക്ലബ് വൈസ് പ്രസിഡന്റ്, ഓഫീഷ്യലുകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുള്‍പ്പെടെ 72 യാത്രക്കാരും ഒമ്പത് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
എന്നാല്‍ അധികൃതര്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

നവംബര്‍ 29നാണ് അപകടമുണ്ടായത്. ബ്രസീലില്‍ നിന്ന് കൊളംബിയയിലേക്ക് പോവുകയായിരുന്ന ചാട്ടേര്‍ഡ് വിമാനത്തില്‍ ബ്രസീല്‍ ക്ലബ് ഫുട്‌ബോള്‍ താരങ്ങളായിരുന്നു സഞ്ചരിച്ചത്. ബ്രസീല്‍ ഒന്നാം ഡിവിഷന്‍ ക്ലബ്ബായ ചാപെകോയന്‍സ് താരങ്ങള്‍, പരിശീലകര്‍, ക്ലബ് വൈസ് പ്രസിഡന്റ്, ഓഫീഷ്യലുകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുള്‍പ്പെടെ 77 യാത്രക്കാരാണ് വിമനത്തിലുണ്ടായിരുന്നത്. ഇവരില്‍ ആറുപേരാണ് രക്ഷപ്പെട്ടത്. അപകടസ്ഥലത്തുനിന്നും വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തിരുന്നു.