Connect with us

National

സ്വര്‍ണം കൈവശംവെക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി

Published

|

Last Updated

ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കലിന് പിന്നാലെ സ്വര്‍ണത്തിനും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി.

വിവാഹിതയായ യുവതിക്ക് കൈവശം വെയ്ക്കാവുന്ന സ്വര്‍ണത്തിന്റെ പരിധി 62.5 പവനാണ് (500 ഗ്രാം). അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വര്‍ണം (32.25 പവന്‍) കൈവശം സൂക്ഷിക്കാം. 100 ഗ്രാം സ്വര്‍ണമാണ് (12.5 പവന്‍) പുരുഷന്‍മാര്‍ക്ക് ഇനി കൈവശം വയ്ക്കാന്‍ കഴിയുന്നത്.

അളവില്‍ കൂടുതല്‍ സ്വര്‍ണം കൈവശം സൂക്ഷിച്ചാല്‍ ആദായനികുതി വകുപ്പിന് റെയ്ഡിലൂടെ കണ്ടെത്താമെന്നും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വ്യക്തമാക്കുന്നു.

നവംബര്‍ 29ന് ലോക്‌സഭ പാസാക്കിയ ആദായനികുതി നിയമഭേദഗതി പ്രകാരമാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.
അതേസമയം വെളിപ്പെടുത്തിയ വരുമാനം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണത്തിന് പുതിയ ഭേദഗതി ബാധകമാവില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പൈതൃക സ്വത്തായി ലഭിച്ച സ്വര്‍ണത്തിനും നിയന്ത്രണം ബാധകമാവില്ലെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി.

കള്ളപ്പണം വ്യാപകമായി സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടി.

Latest