Connect with us

International

ഇസില്‍ ആക്രമണത്തില്‍ ചരിത്ര നഗരങ്ങള്‍ മണ്‍കൂനയായി

Published

|

Last Updated

ഇസില്‍ ആക്രമണത്തില്‍ തകര്‍ന്ന നംറൂദ് നഗരം

ഇസില്‍ ആക്രമണത്തില്‍ തകര്‍ന്ന നംറൂദ് നഗരം

മൊസൂള്‍: ഇസില്‍ തീവ്രവാദികള്‍ അടക്കി ഭരിച്ചിരുന്ന മൊസൂളിലെ ചരിത്ര സ്മാരകങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ലോക മെമ്പാടുമുള്ള പാരമ്പര്യ വിശ്വാസികളെയും ചരിത്ര, പുരാവസ്തു ഗവേഷകരെയും കണ്ണു നനയിക്കുന്നതാണ്. തീവ്ര സലഫി ചിന്താഗതിക്കാരായ ഇസില്‍ ഭീകരര്‍ ചരിത്രസ്മാരകങ്ങള്‍ തകര്‍ത്താണ് തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചത്. മൊസൂളില്‍ ഇത്തരത്തില്‍ തകര്‍ക്കപ്പെട്ട നംറൂദ് എന്ന ചരിത്ര നഗരം ഇന്ന് വെറും മണ്‍കൂനകളായി മാറിയിരിക്കുകയാണ്.

ഇസില്‍മുക്ത ഓപറേഷനുമായി ഇറാഖിന്റെ നേതൃത്വത്തിലുള്ള സഖ്യ സേന മൊസൂളില്‍ മുന്നേറ്റം നടത്തുന്നതിനിടെയാണ് നംറൂദില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങളും വാര്‍ത്തകളും പുറത്തുവന്നത്. ഇസില്‍ ഭീകരര്‍ നംറൂദില്‍ നിന്നും സമീപ നഗരങ്ങളില്‍ നിന്നും പിന്മാറിയതോടെ ഇവിടെ നിന്നുള്ള വ്യ
ക്തമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.

ബി സി ഇ 13ാം നൂറ്റാണ്ടിലെ മനുഷ്യ സമൂഹം ജീവിച്ച നഗരമാണ് ഇസിലിന്റെ അതിക്രമത്തില്‍ ഇല്ലാതായത്. ഇറാഖിന് മാത്രമല്ല ലോകത്തിന് തന്നെ തീരാ നഷ്ടമാണ് ഇസിലിന്റെ ഈ അതിക്രമം ഉണ്ടാക്കിയതെന്ന് ഇറാഖിലെ പ്രമുഖ പുരാവസ്തു ശാസ്ത്രജ്ഞന്‍ അബ്ദുല്‍ അമീര്‍ അല്‍ ഹംദാനി വ്യക്തമാക്കി. ഇത് കേവലമൊരു നഗരമായിരുന്നില്ല. ഒരുപാട് ചരിത്ര സത്യങ്ങളും നിഗൂഢതയും ഒളിപ്പിച്ചുവെച്ച സ്മാരകങ്ങളായിരുന്നു. ഇത് തകര്‍ത്തിട്ട് ഇസിലിന് എന്ത് നേടാനായി എന്നും ഹംദാനി ചോദിക്കുന്നു.
3,000 വര്‍ഷം പഴക്കമുള്ള ഇവിടെ മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയ കെട്ടിടങ്ങളും സ്മാരകങ്ങളും നിലനിന്നിരുന്നു. ജനവാസ കേന്ദ്രമല്ലാതിരുന്ന ഇവിടേക്ക് ആസൂത്രിതമായി എത്തിയ ഇസില്‍ ഭീകരര്‍ നശീകരണം നടത്തുകയായിരുന്നു. ഭൂമികുലുക്കം നടക്കുന്ന പോലെയായിരുന്നു ഇസിലിന്റെ ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

മുസ്‌ലിം, ക്രിസ്ത്യന്‍, ജൂത മത വിഭാഗങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെടുന്ന ഒട്ടേറെ ചരിത്രങ്ങള്‍ നംറൂദ് നഗരത്തിലുണ്ടായിരുന്നു. ഇവിടുത്തെ 70 ശതമാനത്തോളവും ഭീകരര്‍ നശിപ്പിച്ചിട്ടുണ്ട്.
ഇറാഖില്‍ രജിസ്റ്റര്‍ ചെയ്ത 12,000 ചരിത്ര പ്രദേശങ്ങളില്‍ 1,800ലും ഇസില്‍ ഭീകരര്‍ ആക്രമണം നടത്തിയിട്ടുണ്ട്. മഹാന്മാരുടെ മഖ്ബറകളും പള്ളികളും മുതല്‍ ഇസ്‌ലാമിക ലൈബ്രറികള്‍ വരെ ഇസില്‍ ഇറാഖില്‍ തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നുണ്ട്.

Latest