Connect with us

Organisation

ബഹ്റൈന്‍ രാജ്യാന്തര ഖുര്‍ആന്‍ മത്സരത്തില്‍  മര്‍കസ് പ്രതിനിധിക്ക് രണ്ടാം സ്ഥാനം 

Published

|

Last Updated

markaz-quran
മനാമ(ബഹ്റൈന്‍): ബഹ്റൈനില്‍ ഒരാഴ്ചയോളമായി നടന്ന സയ്യിദ് ജുനൈദ് അന്താരാഷ്ട്ര ഖുര്‍ആന്‍  മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മര്‍കസ് വിദ്യാര്‍ത്ഥി ഹാഫിള് ശമീര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മത്സരത്തില്‍ അന്‍പത്തിനാല് രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 
മലപ്പുറം ചേറൂര്‍ സ്വദേശി മുഹമ്മദ് കുട്ടി ഹാജിയുടെയും ഖദീജയുടെയും ഇളയ മകനാണ്. മര്‍കസ് ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ നിന്ന് ഖാരിഅ് ഹനീഫ സഖാഫി ആനമങ്ങാടിന്റെ കീഴിലായിരുന്നു ശമീര്‍ പഠനം നടത്തിയത്. പതിനൊന്നാം വയസ്സില്‍ ആരംഭിച്ച മനഃപാഠ പഠനം രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. തുടര്‍ന്ന് മര്‍കസിലും ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയിലുമായി ഖുര്‍ആന്‍ രംഗത്ത് ഉപരി പഠനം നേടി. 2010ല്‍ ഈജിപ്തില്‍ നടന്ന ലോക ഖുര്‍ആന്‍ മത്സരത്തില്‍ ശമീര്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാല്‍പ്പത്തിയഞ്ച്  മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത  മത്സരമായിരുന്നുവത്. 2011ല്‍  ദുബൈയില്‍ നടന്ന ഹോളി ഖുര്‍ആന്‍ മത്സരത്തിലും മികച്ച നേട്ടം ശമീര്‍ കരഗതമാക്കിയിരുന്നു.
അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായി നേട്ടങ്ങള്‍ കരസ്ഥമാക്കിയ ഹാഫിസ് ശമീറിനെ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അഭിനന്ദിച്ചു.