Connect with us

Kerala

നോട്ടുനിരോധനം ദേശീയ ദുരന്തം: ചെന്നിത്തല

Published

|

Last Updated

കൊല്ലം: മുന്നൊരുക്കങ്ങളില്ലാതെ ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കി രാജ്യത്തെ നൂറ്റി മുപ്പത് കോടി ജനങ്ങളെ ക്യൂവിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ദേശീയ ദുരന്തമായി മാത്രമേ കാണാന്‍ കഴിയൂയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആള്‍ കേരളാ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നോട്ടുപ്രതിസന്ധി പരിഹരിക്കാന്‍ അമ്പത് ദിവസം ചോദിച്ച പ്രധാനമന്ത്രി സത്യാവസ്ഥ മനസ്സിലാക്കിയപ്പോള്‍ മലക്കം മറിഞ്ഞ് ധനകാര്യമന്ത്രിയിലൂടെ ആറ് മാസം സമയം ചോദിക്കുകയാണ്. നോട്ട് വിഷയത്തില്‍ പരാജയപ്പെട്ട മോദി പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണം. ചെന്നിത്തല പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡോ. ബി ഗോവിന്ദന്‍ അധ്യക്ഷനായി. രക്ഷാധികാരി ഗിരിരാജന്കുലപതി അവാര്‍ഡ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ സമ്മാനിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എം പിമുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി ബി ഗോവിന്ദന്‍ (പ്രസി.), സുരേന്ദ്രന്‍ കൊടുവള്ളി(സെക്ര.), എസ് അബ്ദുന്നാസര്‍ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

Latest