Connect with us

Gulf

ലോക സമാധാനത്തിന് മലയാളി യുവാവിന്റെ സംഗീത സമന്വയം

Published

|

Last Updated

അസീര്‍ മുഹമ്മദ്‌

അസീര്‍ മുഹമ്മദ്‌

ദുബൈ: സമാധാനത്തിന്റെ സന്ദേശവുമായി വിവിധ സംഗീതധാരകളുടെ സമന്വയവുമായി മലയാളിയായ അസീര്‍ മുഹമ്മദിന്റെ പ്രകടനം. യുദ്ധചിന്തയും മതസ്പര്‍ധയും വര്‍ണവെറിയും ലോകമാകെ ഗ്രസിച്ചിരിക്കുന്ന ഇക്കാലത്ത് സംഗീതത്തിലൂടെ സമാധാനം എത്തിക്കുക എന്നതാണ് ദൗത്യമെന്ന് അസീര്‍ പറയുന്നു. ആത്മാവുമായി ബന്ധപ്പെടുത്തിയാല്‍ മനുഷ്യരെല്ലാം ഒന്നാണെന്നും കരുണയുടെ മന്ത്രം ഏവരിലും സദാ മുഴങ്ങണമെന്നും ആഹ്വാനം ചെയ്യുന്ന ഈ സംഗീത വിരുന്ന് മലയാളിയുടെ സമാധാന ബോധത്തിന്റെ അന്തസ്സ് കൂടിയാണ് ഉയര്‍ത്തിപ്പിടിക്കുകയെന്ന് അസീര്‍ പ്രതീക്ഷിക്കുന്നു.
നാട്ടിലും അന്താരാഷ്ട്ര തലത്തിലും ഒട്ടനവധി സ്റ്റേജുകളില്‍ തന്റെ പ്രതിഭ തെളിയിച്ച് അസീര്‍ മുന്നേറുകയാണ്. വയലിനാണ് അസീറിനെ ഏറെ ആകര്‍ഷിച്ചത്.

തൃപ്പൂണിത്തുറ ആര്‍ എല്‍ വി സംഗീത കോളജില്‍ ചേര്‍ന്ന് പഠിക്കാനുള്ള അവസരം ലഭിച്ചു. ആയിരത്തോളം പ്രാദേശിക-രാജ്യാന്തര വേദികളില്‍ അസീര്‍ മുഹമ്മദിന്റെ വയലിന്‍ പ്രകടനം നടന്നുകഴിഞ്ഞു. സമീപകാലത്ത് ദുബൈയില്‍ നടന്ന ഏഷ്യാവിഷന്‍ അവാര്‍ഡ് നിശയില്‍ അസീറിന്റെ പ്രകടനം ശ്രദ്ധയാകര്‍ഷിച്ചിരുന്നു.