Connect with us

Gulf

ഇന്ത്യന്‍ സ്ഥാനപതി അധികാരപത്രം കൈമാറി

Published

|

Last Updated

ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സൂരി യു എ ഇ വിദേശ രാജ്യാന്തര സഹകരണ മന്ത്രാലയം വകുപ്പ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മീര്‍ അല്‍ റൈസിക്ക് അധികാരപത്രം സമര്‍പിക്കുന്നു

അബുദാബി: യു എ ഇ യിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സൂരി യു എ ഇ വിദേശ രാജ്യാന്തര സഹകരണ മന്ത്രാലയം വകുപ്പ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മീര്‍ അല്‍ റൈസിക്ക് അധികാരപത്രം സമര്‍പിച്ചു.

യു എ ഇ-ഇന്ത്യ ബന്ധം മികച്ച രീതിയിലില്‍ തുടരുന്നതിനുള്ള ആശംസ റൈസി ഇന്ത്യന്‍ സ്ഥാനപതിയെ അറിയിച്ചു. ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ഭരണത്തില്‍ യു എ ഇയിലെ ഇന്ത്യന്‍ അംബാസഡറായി പ്രവര്‍ത്തിക്കാനാവുന്നതിന്റെ സന്തോഷം നവ്ദീപ് സൂരി പങ്കുവെച്ചു.

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷ്ണറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു സൂരി. 1983ലാണ് നവ്ദീപ് സിങ് സൂരി ഇന്ത്യന്‍ വിദേശകാര്യ വകുപ്പില്‍ സേവനമാരംഭിക്കുന്നത്. കെയ്‌റോ, ദമാസ്‌കസ്, വാഷിങ്ടണ്‍, ദാര്‍ എസ് സലാം, ലണ്ടന്‍, ജോഹനാസ്ബര്‍ഗ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Latest