Connect with us

Gulf

അദീബ് അഹ്മദ് വഖഫ് വികസന കോര്‍പറേഷന്‍ ബോര്‍ഡ് അംഗം

Published

|

Last Updated

അദീബ് അഹ്മദ്

അബുദാബി: പ്രമുഖ യുവ വ്യവസായിയും അബുദാബി ആസ്ഥാനമായ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായഅദീബ് അഹ്മദിനെ ദേശീയ വഖഫ് വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. വഖഫ് സ്വത്തുക്കള്‍ വികസിപ്പിച്ച് സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ ഉന്നമനത്തിനുമായി രൂപീകരിച്ച കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന പൊതുമേഖലാ സ്ഥാപനമാണ് ദേശീയ വഖഫ് വികസന കോര്‍പറേഷന്‍. സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കായി സ്‌കൂള്‍, കോളജ്, ആശുപത്രികള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ ആരംഭിക്കുന്നതിനാവശ്യമായ സാമ്പത്തിക സ്രോതസായും വഖഫ് വികസന കോര്‍പറേഷന്‍ പ്രവര്‍ത്തിക്കും.

ലോകത്ത് ഏറ്റവും കൂടുതല്‍ വഖഫ് സ്വത്തുവകകളുള്ള രാജ്യമാണ് ഇന്ത്യ. ഏകദേശം അഞ്ച്ലക്ഷം സ്വത്തുക്കളാണ് വഖഫ് ചെയ്തിട്ടുള്ളത്. ഇതില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന വാര്‍ഷിക വരുമാനം 163 കോടി രൂപ മാത്രമാണ്. കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍ പ്രകാരം വഖഫ് സ്വത്തുവകകള്‍ ശരിയായ വിധത്തില്‍ വികസിപ്പിച്ചാല്‍ വര്‍ഷം തോറും 12,000 കോടി രുപയിലധികം വരുമാനം ലഭിക്കും. അതില്‍ നിന്നും കിട്ടുന്ന വരുമാനം സമൂഹത്തിന്റെ ഉന്നമനത്തിനും വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി വിനിയോഗിക്കും. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും വഖഫ് സ്വത്തുക്കള്‍ സമുദായത്തിന്റെ പൊതുനന്മ ലക്ഷ്യമാക്കി വികസിപ്പിക്കുന്നതിനാവശ്യമായ സാമ്പത്തിക സ്രോതസായി പ്രവര്‍ത്തിക്കാനും, സംസ്ഥാനങ്ങളിലെ വഖഫ് ബോര്‍ഡുകളൂമായി ചേര്‍ന്ന് സംയുക്ത സംരഭങ്ങള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ട്വന്റിഫോര്‍ട്ടീന്‍ഹോള്‍ഡിംഗ്‌സ്, ടേബിള്‍സ്ഇന്ത്യറീടെയില്‍ തുടങ്ങിയ സ്ഥാപനങ്ങളും അദീബിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.

Latest