Connect with us

International

തുര്‍ക്കിയില്‍ ഇരട്ട കാര്‍ ബോംബ് സ്‌ഫോടനം: 29 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഇസ്താംബുള്‍: തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബുളില്‍ വീണ്ടും ഭീകരാക്രമണം. ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 166 പേര്‍ക്കു പരിക്കേറ്റു. ബെസിക്ടാസ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനു സമീപത്താണ് അതിശക്തമായ കാര്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ചാവേര്‍ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. തുര്‍ക്കിയിലെ പ്രമുഖ ഫുട്‌ബോള്‍ ടീമുകളായ ബെസിക്ടാസും ബര്‍സാസ്പൂരും തമ്മിലുള്ള മത്സരം കഴിഞ്ഞതിനു പിന്നാലെയാണ് സ്‌ഫോടനവുമുണ്ടായത്.

സ്‌ഫോടനത്തെ തുടര്‍ന്നു സ്‌റ്റേഡിയത്തിനു സമീപമുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. നഗരത്തിലെ പൊതുഗതാഗതം നിര്‍ത്തുകയും റോഡുകള്‍ അടക്കുകയും ചെയ്തു. രണ്ടാമത്തെ സ്‌ഫോടനമുണ്ടായത് ജനത്തിരക്കേറിയ ടക്‌സിം സ്‌ക്വയറിലാണ്.

സ്‌ഫോടനത്തെ തുടര്‍ന്ന് രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആഗസ്റ്റ് 20ന് ഒരു കല്യാണ സല്‍ക്കാരത്തിനിടെ ഉണ്ടായ ആക്രമണമായിരുന്നു ഏറ്റവും ഒടുവില്‍ നടന്നത്. 30 പേരായിരുന്നു ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Latest