Connect with us

Gulf

അബുദാബി വിമാനത്താവളം; ഒക്ടോബറില്‍ 19 ലക്ഷം യാത്രക്കാര്‍

Published

|

Last Updated

അബുദാബ: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഈ വര്‍ഷം ഒകേ്‌ടോബറില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ 20,432,279 പേരാണ് യാത്ര ചെയ്തത്. ഒക്‌ടോബറില്‍ മാത്രം 1,903,556 പേര്‍ യാത്ര ചെയ്തു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു യാത്രക്കാരുടെ എണ്ണത്തില്‍ 5.4 ശതമാനം വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 19,393,074 പേരാണ് യാത്ര ചെയ്തത്. ഒക്‌ടോബര്‍ മാസത്തില്‍ അബുദാബിയില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 19 ശതമാനം വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം 52,604 യാത്ര ചെയ്തപ്പോള്‍ ഈ വര്‍ഷം 62,415 യാത്ര ചെയ്തു. ദോഹ-അബുദാബി റൂട്ടില്‍ എട്ട് ശതമാനം വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം 55,209 പേര്‍ യാത്ര ചെയ്തപ്പോള്‍ ഈ വര്‍ഷം 59,535 പേര്‍ യാത്ര ചെയ്തു.
ലണ്ടന്‍, ബാങ്കോക്ക്, മുംബൈ എന്നീ വിമാനത്താവളങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ 14,569 വിമാനങ്ങള്‍ സര്‍വീസ് നടത്തിയപ്പോള്‍ ഈ വര്‍ഷം 14,763 സര്‍വീസ് നടത്തി 1.3 ശതമാനം വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 143,310 വിമാനങ്ങള്‍ സര്‍വീസ് നടത്തിയപ്പോള്‍ ഈ വര്‍ഷം 144,272 നടത്തി 0.7 ശതമാനം വര്‍ധനവുണ്ടായി. കാര്‍ഗോ മേഖലയില്‍ ഈ വര്‍ഷം 73,649 മെട്രിക് ടണ്‍ സാധനങ്ങളാണ് വിമാനത്താവളം വഴി കൈകാര്യം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 69,005 മെട്രിക് ടണ്ണായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 6.7 ശതമാനം വര്‍ധനവുണ്ടായതായി അധികൃതര്‍ വ്യക്തമാക്കി.

Latest