Connect with us

Gulf

എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

Published

|

Last Updated

ഷാര്‍ജ: എ ടി എമ്മില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പൊലീസ്. ഉപഭോക്താക്കളെ ഇതുസംബന്ധമായി ബോധവത്കരിക്കാന്‍ കാമ്പയിന്‍ ആരംഭിച്ചതായും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഷാര്‍ജ പോലീസിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇവയാണ്: ബേങ്കില്‍ നിന്നോ എ ടി എം മെഷീനില്‍ നിന്നോ പിന്‍വലിക്കുന്ന പണം വളരെ ജാഗ്രതയോടെ വാഹനത്തില്‍ വെക്കണം. വഴിയിലെവിടെയെങ്കിലും കാര്‍ നിര്‍ത്തി പോവുകയാണെങ്കില്‍ പണം സൂക്ഷിക്കരുത്. ആരെങ്കിലും പിന്തുടരുന്നതായി സംശയം തോന്നിയാല്‍ പോലീസിനെ വിളിക്കാന്‍ മറക്കരുത്. സ്ത്രീകളോ പ്രായമുള്ള ആളുകളോ ആണെങ്കില്‍ വലിയ സംഖ്യ ബേങ്കില്‍ നിന്നെടുക്കുമ്പോള്‍ കൂടെ ആരെയെങ്കിലും കൂട്ടാന്‍ മറക്കരുത്. കാറിന്റെ ടയര്‍ പഞ്ചറാണെന്നോ മറ്റോ പറഞ്ഞ് ആരെങ്കിലും നിങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അവരെ അവഗണിച്ച് പോലീസിനെ വിളിക്കാന്‍ മടി കാണിക്കരുത്. ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായ യു എ ഇയില്‍ കുറ്റകൃത്യങ്ങള്‍ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു കാമ്പയിന്‍ ആരംഭിച്ചതെന്ന് ഷാര്‍ജ സി ഐ ഡി വിഭാഗം ഡയറക്ടര്‍ കേണല്‍ ഇബ്‌റാഹീം മിസ്ബഹ് പറഞ്ഞു. ഷാര്‍ജയുടെ വിവിധ കേന്ദ്രങ്ങളില്‍ ഇതുസംബന്ധമായി ബോധവത്കരണം നടത്തും.
വിവരങ്ങള്‍ക്ക് 999(ടോള്‍ഫ്രീ), 06-5943 210, 06-5623322.