Connect with us

Kozhikode

മണി എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് പണംതട്ടുന്ന വിദേശ കുടുംബം പിടിയില്‍

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ മണിഎക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ജീവനക്കാരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ വിദേശ ദമ്പതികളും മകനും പിടിയില്‍. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗ് സ്വദേശികളായ ഗുലാം ഹുസൈന്‍ (55), ഭാര്യ ബകരി മഞ്ചര്‍ (45), മകന്‍ സദേഹ് മുഹമ്മദ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ കോഴിക്കോട് മര്‍കസ് കോംപ്ലക്‌സിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ നിന്നാണ് നടക്കാവ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പന്നിയങ്കരപൊലീസ് മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പന്നിയങ്കര സ്റ്റേഷന്‍പരിധിയിലെ മണിചെയില്‍ സ്ഥാപനത്തില്‍ നിന്ന് 80,000രൂപയുടെ വിദേശ കറന്‍സി തട്ടിയെടുത്തതില്‍ ഇവര്‍ക്കെതിരേ കേസുള്ളതിനാലാണ് അവിടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ശനിയാഴ്ച വയനാട് ജില്ലയിലെ മാനന്തവാടി തലശ്ശേരി റോഡിലെ ധനകാര്യ സ്ഥാപനത്തിലുള്ളവരെ കബളിപ്പിച്ച് 10,5000രൂപ വിലമതിക്കുന്ന യൂറോ കറന്‍സിയുമായി ഇവര്‍ മുങ്ങിയിരുന്നു. ഇന്ത്യന്‍ പണം മാറ്റി വിദേശ പണം വാങ്ങാനെന്ന വ്യാജേനയായിരുന്നു ഇവര്‍ ധനകാര്യ സ്ഥാപനത്തിലെത്തിയത്.സംഭവത്തെ തുടര്‍ന്ന് കടയുടമ മാനന്തവാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവിടെ നിന്ന് തട്ടിപ്പ് നടത്തി മുങ്ങിയ ഇവരുടെ ചിത്രങ്ങള്‍ സ്ഥാപനത്തിലെ സി സി ടി വിയില്‍ പതിഞ്ഞിരുന്നു. തട്ടിപ്പിന്റെ വാര്‍ത്തയും ഇവരുടെ സി സി ടി വി ചിത്രങ്ങളും ചില പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട മര്‍കസ് കോംപ്ലക്‌സിലെ കടകളിലെ ജീവനക്കാര്‍ ഇവരെ കണ്ട് സംശയം തോന്നിയതിനെതുടര്‍ന്ന് തടഞ്ഞുവെക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.പന്നിയങ്കരക്ക് പുറമേ വയനട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലും ഇവര്‍ക്കെതിരേ കേസുകളുണ്ട്.

Latest