Connect with us

Health

ആയൂര്‍വേദത്തെ അടുത്തറിയാന്‍ പുതിയ ആപ്പ്‌

Published

|

Last Updated

റീച്ച് ആയുര്‍വേദ ആപ്ലിക്കേഷന്റെ ലോഞ്ചിംഗ് പരിയാരം ആയൂര്‍വേദ കോളജില്‍
നടന്ന ചടങ്ങില്‍ പി കെ ശ്രീമതി എം പിയും ടി വി രാജേഷ് എം എല്‍ എയും ചേര്‍ന്ന് നിര്‍വഹിക്കുന്നു

കണ്ണൂര്‍: ആയൂര്‍വേദത്തെ കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അറിവ് പകര്‍ന്ന് വിരല്‍ത്തുമ്പില്‍പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍. പരിയാരം ആയൂര്‍വേദ കോളജിലെ ഡോ. സനല്‍ കൃഷ്ണന്റെ നേതൃത്വത്തിലാണ് റീച്ച് ആയൂര്‍വേദ എന്ന പേരില്‍ ആപ്ലീക്കേഷന്‍ രൂപപ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാര്‍, സ്വകാര്യ ആയൂര്‍വേദ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, മുഴുവന്‍ ആയൂര്‍വേദ ഡോക്ടര്‍മാരുടെയും വിലാസങ്ങള്‍, മരുന്ന് നിര്‍മാതാക്കളുടെ വിവരങ്ങള്‍, യോഗ സെന്ററുകള്‍, കോളജുകള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊളിച്ചിട്ടുണ്ട്.

രോഗികള്‍ക്ക് ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷനും ഇതിന്റെ പ്രത്യകതയാണ്. ഡോക്ടര്‍മാരും ആപ്ലിക്കേഷന്‍ ഉപഭോക്താക്കളും ഉള്‍പ്പെടുന്ന ചാറ്റ് റൂമില്‍ പ്രവേശിച്ച് സംശയങ്ങള്‍ ദൂരീകരിക്കാനുള്ള അവസരവും ഉണ്ട്. നിരവധി ആരോഗ്യ ടിപ്‌സുകളും നല്‍കുന്നുണ്ട്. ഡോക്ടര്‍മാര്‍ക്ക് അവരുടെ ഒ പി സമയവും ആശുപത്രികള്‍ക്കും, മരുന്ന് നിര്‍മാതാക്കള്‍ക്കും അവരുടെ മറ്റു വിവരങ്ങളും അപ്‌ലോഡ് ചെയ്യാനും കഴിയും.
ഗൂഗില്‍ പ്ലേ സ്റ്റോറില്‍ റീച്ച് ആയൂര്‍വേദ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്ന് ഡോ. സനല്‍ കൃഷ്ണന്‍, വിവേക് കാളക്കാട്, ശ്രീകാന്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആപ്ലിക്കേഷന്റെ ലോഞ്ചിംഗ് പരിയാരം ആയൂര്‍വേദ കോളജില്‍ നടന്ന ചടങ്ങില്‍ പി കെ ശ്രീമതി എം പിയും ടി വി രാജേഷ് എം എല്‍ എയും ചേര്‍ന്ന് നിര്‍വഹിച്ചു.

Latest