Connect with us

Business

സ്‌നാപ്ഡീല്‍ വഴി ഇനി 2000 രൂപ നോട്ടും ഓര്‍ഡര്‍ ചെയ്യാം

Published

|

Last Updated

പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റായ സ്‌നാപ്പ് ഡീലില്‍ ഇനി വസ്തുക്കള്‍ മാത്രമല്ല കറന്‍സിയും ഓര്‍ഡര്‍ ചെയ്യാം. കറന്‍സി ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി കാഷ് അറ്റ് ഹോം എന്ന പദ്ധതി സ്‌നാപ്ഡീല്‍ അവതരിപ്പിച്ചു. ഇതനുസരിച്ച് ഓര്‍ഡര്‍ ചെയ്താല്‍ രണ്ടായിരം രൂപ നോട്ടുമായി സ്‌നാപ്പ് ഡീല്‍ ഏജന്റ് വീട്ടുപടിക്കലെത്തും.

പ്രത്യേക ആപ്പിന്റെ സഹായത്തോടെയാണ് കാഷ് അറ്റ് ഹോം പദ്ധതി സ്‌നാപ്പ് ഡീല്‍ നടപ്പാക്കുന്നത്. ഈ ആപ്പ് വഴി ഏതൊരാള്‍ക്കും പണം ഓര്‍ഡര്‍ ചെയ്യാം. പണം നിങ്ങളുടെ സ്ഥലത്ത് ലഭ്യമാണേണാ അല്ലെയോ എന്ന് ആപ്പ് വഴി അറിയാനാകും. ഒരു ഓര്‍ഡറിന് ഒരു രൂപയാണ് ഫീസായി ഈടാക്കുന്നത്. ഫ്രിചാര്‍ജ് വഴിയോ ഡെബിറ്റ് കാര്‍ഡ് വഴിയോ ഫീസ് അടയ്ക്കാവുന്നതാണ്. ഇങ്ങനെ ഫീസ് അടച്ച് ഓര്‍ഡര്‍ ചെയ്താല്‍ സ്വെയ്പിംഗ് മെഷീനുമായി സ്‌നാപ് ഡീല്‍ ഏജന്റ് നിങ്ങളുടെ വീട്ടിലെത്തും. തുടര്‍ന്ന് ഡെബിറ്റ് കാര്‍ഡ് സ്വെയ്പ്പ് ചെയ്താല്‍ രണ്ടായിരം രൂപയുടെ നോട്ട് ഉപഭോക്താവിന് നല്‍കും. പരമാവധി രണ്ടായിരം രൂപ വരെയേ ഒരു തവണ ഓര്‍ഡര്‍ ചെയ്യാനാകൂ.

ബംഗളൂരു, ഗുഡ്ഗാവ് നഗരങ്ങളിലാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു കമ്പനി പണം വീട്ടിലെത്തിക്കുന്ന പദ്ധതി നടപ്പാക്കുന്നത്.

Latest