Connect with us

National

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: എസ്പി ത്യാഗിക്ക് ജാമ്യം

Published

|

Last Updated

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസില്‍ അറസ്റ്റിലായ മുന്‍ വ്യോമസേനാ തലവന്‍ എസ്പി ത്യാഗിക്കു ജാമ്യം. ഈ മാസം ഒമ്പതിനാണ് ത്യാഗിയെ സിബിഐ അറസ്റ്റുചെയ്തത്. ത്യാഗിയുടെ സഹോദരന്‍ ജൂലി ത്യാഗി, അഭിഭാഷകന്‍ ഗൗതം ഖൈതാന്‍ എന്നിവരും അറസ്റ്റിലായിരുന്നു. പാട്യാല ഹൗസ് കോടതിയാണ് ത്യാഗിക്ക് ജാമ്യം അനുവദിച്ചത്.

കേസില്‍ കൂടുതല്‍ തെളിവുഹാജരാക്കാന്‍ സിബിഐക്കു കഴിഞ്ഞില്ലെന്ന് ത്യാഗിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പലതവണ ത്യാഗിയെ ചോദ്യം ചെയ്തിട്ടും തെളിവുകളൊന്നും ഹാജരാക്കാന്‍ സിബിഐക്കായില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ത്യാഗിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

രാജ്യം വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്. കൂടാതെ രണ്ടുലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ്‌വ്യോമസേന മേധാവിയായിരിക്കെ വെസ്റ്റ്‌ലാന്‍ഡ് കമ്പനിക്കു കരാര്‍ ലഭിക്കാന്‍ വഴിവിട്ട സഹായം ചെയ്തുവെന്നാണ് ത്യാഗിക്കെതിരെയുള്ള ആരോപണം.

Latest