Connect with us

National

വെള്ളിയാഴ്ചക്ക് ശേഷം അസാധു നോട്ടുകള്‍ കൈവശം വെക്കുന്നത് കുറ്റകരം

Published

|

Last Updated

ന്യൂഡല്‍ഹി: വെള്ളിയാഴ്ചക്ക് ശേഷം അസാധു നോട്ടുകള്‍ കൈവശം വെക്കുന്നത് കുറ്റകരമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. പത്തില്‍ കൂടുതല്‍ അസാധു നോട്ടുകള്‍ കൈവശം വെക്കുന്നവരില്‍ നിന്നും ഇടപാട് നടത്തുന്നവരില്‍ നിന്നും പിടിക്കപ്പെട്ടാല്‍ 50,000 രൂപ കുറഞ്ഞ പിഴ ഈടാക്കും. പിടിച്ചെടുക്കുന്ന തുകയുടെ അഞ്ചിരട്ടി അല്ലെങ്കില്‍ 50,000 രൂപയോ പിഴ ചുമത്താനാണ് കേന്ദ്ര നീക്കം.

ഡിസംബര്‍ 30ന് ശേഷവും അസാധു നോട്ടുകള്‍ സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് പ്രത്യേക സംവിധാനമുണ്ടാകും. അസാധു നോട്ടുകള്‍ സ്വീകരിക്കുന്ന അവസാന തീയതി സംബന്ധിച്ചും സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.