Connect with us

Kerala

നോട്ട് നിരോധനത്തിനെതിരെ എല്‍ഡിഎഫ് മനുഷ്യച്ചങ്ങല ഇന്ന്

Published

|

Last Updated

തിരുവനന്തപുരം: നോട്ട് നിരോധനത്തിനെതിരെ എല്‍ഡിഎഫ് മനുഷ്യച്ചങ്ങല ഇന്ന്. തിരുവനന്തപുരം രാജ്ഭവനില്‍നിന്ന് തുടങ്ങി കാസര്‍കോട് വരെ നീളുന്ന മനുഷ്യചങ്ങലയില്‍ ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കും. രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചങ്ങലയുടെ ആദ്യ കണ്ണിയാകും. വിഎസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയവരും രാജ്ഭവന് മുന്നില്‍ അണിനിരക്കും.

ഘടകകക്ഷികള്‍ക്ക് പുറമെ ജെഎസ്എസ്, ഐഎന്‍എല്‍, സിഎംപി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി എന്നിവരും ചങ്ങലയില്‍ അണിചേരും. കൊല്ലത്ത് പികെ ഗുരുദാസന്‍, ആലപ്പുഴയില്‍ വൈക്കം വിശ്വന്‍, എറണാകുളത്ത് എംഎ ബേബി, തൃശൂരില്‍ ബേബി ജോണ്‍, പാലക്കാട് എകെ ബാലന്‍, മലപ്പുറത്ത് എ വിജയരാഘവന്‍, കോഴിക്കോട് തോമസ് ഐസക്, കണ്ണൂരില്‍ ഇപി ജയരാജന്‍, കാസര്‍ക്കോട് പി കരുണാകരന്‍ എന്നിവര്‍ മനുഷ്യച്ചങ്ങലക്ക് നേതൃത്വം നല്‍കും.