Connect with us

National

കള്ളപ്പണം വെളുപ്പിക്കല്‍: ഡല്‍ഹിയില്‍ അഭിഭാഷകന്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഡല്‍ഹിയില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. രോഹിത് ഠണ്ടനെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

നവംബറില്‍ രോഹിതിന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത 125 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതില്‍ 75 കോടി കള്ളപ്പണമായിരുന്നു. കൂടാതെ ഈ മാസം പത്തിന് ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 14 കോടി രൂപയും കണ്ടെടുത്തു. ഇതില്‍ 2 കോടി രൂപ പുതിയ 2000ത്തിന്റെ നോട്ടുകളായിരുന്നു.

വ്യാജ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊടക് മഹീന്ദ്ര ബാങ്ക് മാനേജര്‍ക്ക് താന്‍ 50 കോടി നല്‍കിയതായും അഭിഭാഷകന്‍ മൊഴി നല്‍കിയിട്ടുണ്ട്. നേരെത്ത അറസ്റ്റിലായ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ പരസ് മാള്‍ ലോധിയുമായി ഠണ്ടന് ബന്ധമുണ്ടെന്നും അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.

Latest