Connect with us

Kerala

കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും വൈകും

Published

|

Last Updated

കോഴിക്കോട്: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജനുവരിയിലെ ശമ്പളവും പെന്‍ഷനും വൈകുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. കടം തരുന്ന ധനകാര്യസ്ഥാപനങ്ങളെ തിരിച്ചടവ് സംബന്ധിച്ച് ബോധ്യപ്പെടുത്തേണ്ടതിന് കൂടുതല്‍ സമയമെടുക്കും. അതിനാലാണ് ശമ്പളവും പെന്‍ഷനും വൈകുന്നതെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസി ബസില്‍ പ്ലസ്ടു വരേയുള്ള വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം ഏര്‍പ്പെടുത്തിയ നടപടി വന്‍ സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാറിനുണ്ടാക്കിയത്. വിദ്യാര്‍ഥികളോ, വിദ്യാര്‍ഥി സംഘടനകളോ ആവശ്യപ്പെടാതെയാണ് യുഡിഎഫ് സര്‍ക്കാര്‍ ഈ നടപടിയെടുത്തതെന്നും മന്ത്രി പറഞ്ഞു.

Latest