Connect with us

National

സമാജ്‌വാദി പാര്‍ട്ടിയില്‍ വീണ്ടും ഭിന്നത; അഖിലേഷ് എസ്പി ദേശീയ അധ്യക്ഷന്‍

Published

|

Last Updated

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടിയില്‍ വീണ്ടും പ്രതിസന്ധി. അഖിലേഷ് യാദവിനെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു. ലകനൗവില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ കൗണ്‍സിലിലാണ് പ്രഖ്യാപനം. മുലായം സിംഗ് യാദവിനെ നീക്കിയാണ് അഖിലേഷിനെ ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചത്. അയ്യായിരത്തോളം ആളുകള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.

സമാജ്‌വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ ശിവപാല്‍ യാദവിനെ സ്ഥാനത്ത് നിന്ന് നീക്കി. അമര്‍ സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കി. എന്നാല്‍ യോഗം ഭരണഘടനാ വിരുദ്ധമാണെന്ന് മുലായം വ്യക്തമാക്കി.

ഏറെ നാളുകളായി സമാജ്‌വാദി പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിയുണ്ട്. അഖിലേഷ് യാദവിനേയും രാം ഗോപാല്‍ യാദവിനേയും വെള്ളിയാഴ്ച പുറത്താക്കിയിരുന്നു. എന്നാല്‍ ശനിയാഴ്ച ഇരുവരേയും തിരിച്ചെടുത്തു. ഇതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് കരുതിയവരെ അമ്പരിപ്പിച്ചാണ് അഖിലേഷ് പുതിയ തീരുമാനവുമായി രംഗത്ത് വന്നിരിക്കുന്നത്.

Latest