Connect with us

National

അഖിലേഷ് യാദവിനെതിരെ മുലായം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

Published

|

Last Updated

ലക്‌നൗ: പാര്‍ട്ടി ആസ്ഥാനം പിടിച്ചെടുത്ത അഖിലേഷ് യാദവിനും അനുയായികള്‍ക്കും എതിരെ മുലായം സിംഗ് യാദവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയേക്കും. പാര്‍ട്ടിയുടെ ഔദ്യോഗിക വിഭാഗം തങ്ങളാണെന്നതാണ് പരാതിയുടെ അടിസ്ഥാനം. പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തെന്ന് കാണിച്ച് അഖിലേഷ് യാദവും ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സൂചനയുണ്ട്.

അതിനിടെ മുലായം വ്യാഴാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച ദേശീയ കണ്‍വന്‍ഷന്‍ റദ്ദാക്കി. സ്ഥാനാര്‍ഥികളോട് തങ്ങളുടെ മണ്ഡലങ്ങളില്‍ പോയി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുലായം നിര്‍ദേശിച്ചു.

ഞായറാഴ്ച വിളിച്ച ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അഖിലേഷിനെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. എന്നാല്‍ തീരുമാനം പാര്‍ട്ടി ഭരണഘടനക്ക് എതിരാണെന്ന് വ്യക്തമാക്കിയ മുലായം അഖിലേഷിനൊപ്പമുള്ള രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.