Connect with us

National

മതം, ജാതി, വംശം എന്നിവയുടെ പേരില്‍ വോട്ട് പിടിക്കരുത്: സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: മതം, ജാതി, വംശം എന്നിവയുടെ പേരില്‍ വോട്ട് പിടിക്കരുതെന്ന് സുപ്രീംകോടതി. സമുദായത്തിന്റേയോ ഭാഷയുടേയോ പേരിലും പ്രചാരണം നടത്തരുത്. തിരഞ്ഞെടുപ്പ് മതേതരപ്രക്രിയയാണ്. മതത്തിന് അവിടെ ഇടമില്ല. ജനപ്രതിനിധിയുടെ പ്രവര്‍ത്തനങ്ങളും മതേതരമായിരിക്കണം. സുപ്രീംകോടതിയുടെ ഏഴഗ ഭരണഘടനാ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

ഹിന്ദുത്വം മതമല്ല ജീവിതരീതിയാണെന്ന വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. 1995ല്‍ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് ഒരു തിരഞ്ഞെടുപ്പ് കേസില്‍ ഹിന്ദുത്വം എന്നത് ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതരീതിയും മാനസികാവസ്ഥയുമാണെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇക്കാര്യം ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്ക് വിടാന്‍ 2014 ഫെബ്രുവരിയില്‍ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു.

Latest