Kasargod
കാസര്‍കോട് ബിജെപി ഹര്‍ത്താലില്‍ സംഘര്‍ഷം; വാഹനങ്ങള്‍ തടയുന്നു
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംഘര്‍ഷം. ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്യുന്നു. ചിലയിടങ്ങളില്‍ പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം നടന്നു. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് അടപ്പിക്കാന്‍ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.
ജില്ലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സിപിഎം അക്രമണങ്ങളില്‍ പ്രതിഷേധിച്ച് കാസര്‍കോട് ചെറുവത്തൂരില്‍ ദേശീയപാത ഉപരോധിച്ച ബിജെപി നേതാക്കളെ ഇന്നലെ പോലീസ് അറസ്റ്റ്‌ചെയ്ത് നീക്കിയിരുന്നു. ബിജെപി നേതാക്കളായ കെ. സുരേന്ദ്രനെയും വത്സന്‍ തില്ലങ്കേരിയെയുമാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച ബിജെപി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു
വരെയാണ് ഹര്‍ത്താല്‍.